Nipah Virus : നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേർ; 2 പേർക്ക് രോഗലക്ഷണം
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനനയിലാണ് സമ്പർക്ക പട്ടിക തയാറാക്കിയത്. കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആകെ 20 പേരാണ് ഉള്ളത്.
Kozhikode : സംസ്ഥാനത്ത് നിപ (Nipah) ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരുള്ളതായി കണ്ടെത്തി. ഇതിൽ തന്നെ 2 പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് നാടത്തിയ പരിശോധനനയിലാണ് സമ്പർക്ക പട്ടിക തയാറാക്കിയത്. കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആകെ 20 പേരാണ് ഉള്ളത്.
മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യറാക്കുമെന്നും ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തിൽ വന്നവർക്ക് ഐസൊലേഷനില്‍ (Isolation) പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അതേസമയം കുട്ടിക്ക് ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ: Nipah Death Calicut: നിപ രോഗം സ്ഥിരീകരിച്ച വാർഡ് അടച്ചു; പ്രദേശവാസികളായ 17 പേർ നിരീക്ഷണത്തിൽ
കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട അവലോകനങ്ങള്‍ നടത്തുകയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ALSO READ: Nipah Death Calicut: മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗ ലക്ഷണങ്ങളില്ല
കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും. 27-ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് എത്തിയത്.
ALSO READ: Nipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
നിപ (Nipah) സ്ഥിരീകരിച്ച സഹാചര്യത്തിൽ മരിച്ച പന്ത്രണ്ടുക്കാരന്റെ വീട് ഉൾപ്പെടുന്ന വാർഡ് അടച്ചു. ഈ പ്രദേശത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പ്രദേശവാസികളായ 17 പേർ നിരീക്ഷണത്തിലാണ്, ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡാണ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...