കോഴിക്കോട്: നിപാ ഭീതി ഒഴിയുന്നു. നാലാം ദിവസവും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 240 സാമ്പിളുകള്‍ പരിശോധിച്ചത്. നേരത്തെ ഉള്ള 18 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379 ആയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ പ്രവേശിപ്പിച്ച അഞ്ച് പേര്‍ ഉള്‍പ്പെടെ 24 പേരാണ് മെഡിക്കല്‍ കോളേജില്‍ നിപാ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.


അതേസമയം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഹ്യൂമനണ്‍ മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി.


നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി എന്‍സിഡിസി, മൃഗസംരക്ഷണവകുപ്പ് എന്നിവ സംയുക്ത പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് 10 കിലോ അരി അടക്കമുള്ള ഭക്ഷണകിറ്റ് വിതരണം ചെയ്യും. വിവിധ വകുപ്പുകളിലായുള്ള കേന്ദ്രസംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്.