New Delhi: എന്‍കെ പ്രേമചന്ദ്രന്‍ (NK Premachandran) എംപിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. COVID 19 സ്ഥിരീകരിച്ച പ്രേമചന്ദ്രനെ ഡല്‍ഹിയിലെ AIIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെയാണ് പുറത്ത് വന്നത്. എംപി തന്നെയാണ് ഇന്‍സ്റ്റഗ്രാമി(Instagram)ലൂടെ രോഗ വിവര൦ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

75 ദിവസം, കോമയില്‍ നിന്ന് ജീവിതത്തിലേക്ക്; മത്സ്യവ്യാപാരിയുടെ COVID 19 അതിജീവനം


''ഇന്ന് നടന്ന പരിശോധനയില്‍ എനിക്ക് COVID 19 സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി ന്യൂഡല്‍ഹി AIIMS-ല്‍ അഡ്മിറ്റ്‌ ആകുന്നു. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.'' -എന്‍കെ പ്രേമചന്ദ്രന്‍ എംപി കുറിച്ചു.


പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 30 എംപിമാർക്ക് കോവിഡ്


രാവിലെ പാര്‍ലമെന്‍റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കെസി വേണുഗോപാല്‍ (KC Venugopal) MP, ഇടി മുഹമ്മദ്‌ ബഷീര്‍ എംപി, UDF കണ്‍വീനര്‍ ബെന്നി ബഹനാന്‍ MP തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പ്രേമചന്ദ്രനൊപ്പം പങ്കെടുത്തിരുന്നു. ഇതോടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്ന എംപിമാര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. 


കൊറോണയാണെന്ന് നുണ പറഞ്ഞ് കാമുകിക്കൊപ്പം മുങ്ങിയ ഭർത്താവിനെ പൊലീസ് പൊക്കി!


പാര്‍ലമെന്‍റിലെ ഇരുസഭകളിലുമായി മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പടെ 43 എംപിമാര്‍ക്ക് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനം വെട്ടിചുരുക്കാനുള്ള നീക്കത്തിലാണ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായാണ് ജനപ്രതിനിധികള്‍ക്ക് കൊറോണ പരിശോധന നടത്തിയത്.