ന്യൂഡൽഹി: യു.ഡി.എഫിൽ കൂടുതൽ ബഹളത്തിന് വഴിവെച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ പ്രസ്താവന എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തിന്റെ ചുമതല കൂടിയുള്ള അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. നിയമസഭ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂട്ടായ നേതൃത്വമാകും കോൺ​ഗ്രസ്സിന്റെ പ്രചാരണം നയിക്കുക. ഉമ്മന്‍ ചാണ്ടിയും,മുല്ലപ്പള്ളിയും,രമേശ് ചെന്നിത്തലയും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.  തദ്ദേശ തിരഞ്ഞെടുപ്പിലെ കേരളത്തിന്റെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് സോണിയാ ​ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ വിഷയങ്ങളും‌ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എം.എം ഹസ്സനെതിരെ കത്ത് ലഭിച്ചിട്ടില്ലന്നും താരിഖ് അന്‍വര്‍(Tariq Anwar) പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എം.എം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഹൈക്കമാന്‍ഡിന്(High Command) കത്ത് അയച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച്‌ കൊണ്ടുള്ള താരിഖ് അന്‍വറിന്റെ പ്രതികരണം.


also read: നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്


ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കരുത്. കഴിവുള്ളവരെ കണ്ടെത്തി അവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കണം. അതിനുള്ള സംവിധാനം പാര്‍ട്ടി രൂപീകരിക്കണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഇപ്പോള്‍ പറയാനാകില്ല. തെരഞ്ഞെടുപ്പിന് മുമ്ബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല. കൂട്ടായ നേതൃത്വത്തെ മുന്നോട്ടുവെക്കും. മുഖ്യമന്ത്രി ആരാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും താരിഖ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു.ജനുവരി നാല്, അഞ്ച് തീയതികളില്‍ താരിഖ് അന്‍വര്‍ വീണ്ടും കേരളത്തിലെത്തും. പോഷക സംഘടനകളുടെയും താഴേത്തട്ടിലെയും മാറ്റങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിക്ക് ശേഷം കേരളത്തിലെ നേതാക്കളുടെ നിലപാട് ആരായും.അതേസമയം കഴിഞ്ഞ ഇടയിലാണ് പി.കെ കുഞ്ഞാലിക്കുട്ടി(pk kunjalikutty) യടക്കം എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങിയത്.താരിക്ക് അൻവറിന്റെ തീരുമാനം ഏതായാലും യു.ഡി.എഫിൽ ഒരു പൊട്ടിത്തെറിക്ക് വക വെക്കുമെന്ന കാര്യത്തിൽ സംശയമില്ല.


also read:Drishyam 2 ന്റെ റിലീസ് ആമസോൺ പ്രൈമിൽ; ടീസർ പുറത്തിറങ്ങി


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy