സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായി കോണ്‍ഗ്രസ്...!!

  ഇടഞ്ഞു നില്‍ക്കുന്ന  കോണ്‍ഗ്രസ്‌ യുവ നേതാവ് സച്ചിന്‍ പൈലറ്റിനെ (Sachin Pilot) പാര്‍ട്ടിയിലേയ്ക്ക്  തിരികെയെത്തിക്കാനുള്ള  ശ്രമം കോണ്‍ഗ്രസ് തുടരുകയാണ് ...

Last Updated : Jul 16, 2020, 02:01 PM IST
സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായി കോണ്‍ഗ്രസ്...!!

ന്യൂഡല്‍ഹി:  ഇടഞ്ഞു നില്‍ക്കുന്ന  കോണ്‍ഗ്രസ്‌ യുവ നേതാവ് സച്ചിന്‍ പൈലറ്റിനെ (Sachin Pilot) പാര്‍ട്ടിയിലേയ്ക്ക്  തിരികെയെത്തിക്കാനുള്ള  ശ്രമം കോണ്‍ഗ്രസ് തുടരുകയാണ് ...

യുവ നേതാവ്  ഇടഞ്ഞതോടെ, പാര്‍ട്ടിയ്ക്ക് സംസ്ഥാന  തലത്തിലും ദേശീയ തലത്തിലും ഉണ്ടാകാവുന്ന  ഭീമമായ നഷ്ട൦ വൈകിയെങ്കിലും കോണ്‍ഗ്രസ്‌ മനസ്സിലാക്കി എന്നതാണ്  വാസ്തവം. ഇതോടെ  മോഹന വാഗ്ടങ്ങളുടെ നീണ്ട നിര തന്നെയാണ്  കോണ്‍ഗ്രസില്‍ നിന്നും  വരുന്നത്. 

രാജസ്ഥാനില്‍ പാര്‍ട്ടി നേടിയ   വിജയത്തിൽ നിർണായക പങ്കാളിയായ സച്ചിനെയും എംഎൽഎമാരെയും പുറത്താക്കുന്നതിൽ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും തീര്‍ത്തും യോജിപ്പില്ല എന്നതാണ് വസ്തുത. അതിനാല്‍ വൈകിയെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം സച്ചിനെ അനുനയിപ്പിക്കാന്‍ രംഗത്തിറങ്ങിയിരിയ്ക്കുകയാണ്.

സച്ചിനെ തിരികെയെത്തിക്കാന്‍  ഏതറ്റം വരെയും പാര്‍ട്ടി നീങ്ങും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.  മുഖ്യമന്ത്രി  സ്ഥാനത്തിനായി നിര്‍ബന്ധം പിടിച്ച സച്ചിന് അവസാന ഒരു വര്‍ഷം  മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന  വാഗ്ദാനമാണ് ഹൈക്കമാന്‍ഡ്  മുന്നോട്ടു വയ്ക്കുക എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതിനിടെ കോണ്‍ഗ്രസ്‌  ഉപാദ്ധ്യക്ഷ  പദവിയും  വാഗ്ദാനം ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 

സച്ചില്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന്  ആരോപിച്ച് ഉപമുഖ്യമന്ത്രി, പിസിസി അദ്ധ്യക്ഷൻ എന്നീ പദവികളില്‍  നിന്ന്  പുറത്താക്കിക്കൊണ്ടുള്ള തീരുമാനം അതിവേഗത്തിലാണ് കോൺഗ്രസ് കൈകൊണ്ടത്. 

എന്നാൽ, ഇതിനിടെ  ബിജെപിയിലേക്ക്  ഇല്ല എന്ന ഉറച്ച നിലപാട് സച്ചിൻ പൈലറ്റ്‌ സ്വീകരിച്ചു. ചിലര്‍ താന്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍  കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭരണത്തിലെത്തിക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത ആളാണെന്ന്  സച്ചിൻ പൈലറ്റ്‌  പറഞ്ഞു.  താന്‍ ഇതുവരെ ഒരു ബി.ജെ.പി നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല എന്നും  ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും  ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും  സച്ചിന്‍  വ്യക്തമാക്കിയതോടെ  കോണ്‍ഗ്രസ്‌  നീക്കങ്ങൾ  മാറ്റുകയായിരുന്നു.   പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് എന്ന ക്ഷണവും ഒപ്പം ബിജെപി നീക്കമില്ലെങ്കിൽ ഹോട്ടലിൽ നിന്ന് ഇറങ്ങിവരൂ എന്ന ആഹ്വാനവുമാണ്  കോൺഗ്രസ് നടത്തിയത്.  

സച്ചിൻ പൈലറ്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിൽ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും ഒപ്പം പ്രിയങ്കയ്ക്കും  യോജിപ്പില്ല. ഇക്കാര്യം രാഹുൽഗാന്ധി നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

Also read: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനുമുന്‍പില്‍ വച്ച 3 ആവശ്യങ്ങള്‍.....!!

അതേസമയം , അനുരഞ്ജന ശ്രമങ്ങള്‍  ശക്തമാവുന്നതോടെ  പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിരിയ്ക്കുകയാണ്.   പൈലറ്റ് ക്യാമ്പിലുള്ള മൂന്ന് മന്ത്രിമാരെയായിരുന്നു കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. ഇവര്‍ക്ക് പകരം പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. സെക്രട്ടറിയേറ്റ് അംഗങ്ങളില്‍നിന്നും ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ നിലവില്‍ റദ്ദാക്കിയിരിക്കുന്നതെന്നാണ് സൂചന.

Also read: 'എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ മകനാണ് ഈ ചുഴിയില്‍പ്പെട്ടത്.. !! സച്ചിന്‍ പൈലറ്റിന്റെ തീരുമാനത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ്

Trending News