മലപ്പുറം:യുഡിഎഫ് ഘടകകക്ഷികള്‍ക്കിടിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്.
ഇടഞ്ഞ് നില്‍ക്കുന്ന ജോസ് വിഭാഗം കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ തിരികെ എത്തിക്കുന്നതിനുള്ള നീക്കവും മുസ്ലിംലീഗ് നടത്തുന്നുണ്ട്.
മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി യാണെങ്കിലും കേരളാ രാഷ്ട്രീയത്തില്‍ കൃത്യമായ ഇടപെടലുകള്‍ പികെ കുഞ്ഞാലികുട്ടി
നടത്തുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയിട്ടുണ്ട്.
യുഡിഎഫിനുള്ളില്‍ വന്‍ വിലപേശലിനാണ് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നത്,നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത്
അടക്കമുള്ള വിഷയം പ്രചാരണ ആയുധമാക്കുന്നത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്ന് യുഡിഎഫ് കണക്ക്കൂട്ടുന്നു.
എല്‍ഡിഎഫിന്റെ തുടര്‍ഭരണ സ്വപ്നങ്ങള്‍ തകര്‍ന്നെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതാക്കള്‍.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് നിയമസഭാ തെരഞ്ഞടുപ്പിന്‍റെ സീറ്റ് വിഭജനം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കടക്കും.
Also Read:''ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണം''
ഉപമുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള വലിയ സ്ഥാനങ്ങള്‍ ലെക്ഷ്യം വെച്ചുള്ള നീക്കമാണ് മുസ്ലിം ലീഗ് നടത്തുന്നത്.
പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയത് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ വിലപേശല്‍ ശക്തിയില്‍ കുറവ് വരുത്തിയെന്ന്
പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്,അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം
എന്ന ആവശ്യം മുസ്ലിം ലീഗില്‍ ഉയര്‍ന്ന് വരുന്നതിന് സാധ്യതയുണ്ട്,എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങളില്‍ ലീഗില്‍
നേതൃതലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ചിത്രം വ്യക്തമാകൂ.