തിരുവനന്തപുരം:ഇടത് മുന്നണി സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎ നേതാവുമായ പിസി തോമസ്‌ രംഗത്ത്.
നിയമസഭയിൽ പ്രതിപക്ഷത്തിൻറെ കൂർത്ത  കൂരമ്പുകൾ പേടിച്ച്  ഏറെ ബുദ്ധിമുട്ടി, അവിശ്വാസ പ്രമേയം ഭരണകക്ഷിക്കുള്ള  
ഭൂരിപക്ഷം വച്ച് പാസാകില്ലെന്ന കാര്യം ഉറപ്പുണ്ടായിരുന്നു എങ്കിലും എന്തെന്നില്ലാത്ത ഒരു ഭയമായിരുന്നു മുഖ്യമന്ത്രിക്കും , 
മന്ത്രിമാർക്കും , ഭരണകക്ഷി അംഗങ്ങൾക്കും എന്ന് കേരള  കോൺഗ്രസ് ചെയർമാനും  എൻ.ഡി.എ.  ദേശീയ സമിതി അംഗവും മുൻ 
കേന്ദ്ര മന്ത്രിയുമായ പി സി തോമസ് പറഞ്ഞു.
ഒരുപക്ഷേ സ്വപ്ന എങ്ങനെയോ രക്ഷിച്ചു എന്നവർ ആശ്വസിക്കുന്നുണ്ടാവാം.
എന്നാൽ പത്രസമ്മേളനങ്ങൾ വഴിയും മറ്റും ആരോപണങ്ങൾ എല്ലാദിവസവും കേൾക്കുന്നുണ്ടെങ്കിലും നേരിട്ട് മുഖത്തുനോക്കി ആരോപണങ്ങൾ 
പറയുന്നത് സഹിച്ച് ഇരിക്കേണ്ട ഒരു സാഹചര്യമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റും ഉണ്ടായത് തോമസ് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപിന് BJP ' അംഗത്വം' നൽകിയത് സ്പീക്കർ ആണോ ? എന്ന് പിസി തോമസ്‌ ചോദിച്ചു,


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി;പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.സുരേന്ദ്രൻ



തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച പ്രമേയത്തെ ശക്തമായി എതിർക്കുന്ന ഒരേ ഒരു അംഗമായ ബിജെപി നേതാവ്  ഓ. ജഗോപാലിനെ 
കൊണ്ട് പ്രസംഗിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സ്പീക്കർ ജനങ്ങളെ അറിയിക്കണമെന്നും  തോമസ് കൂട്ടിചേര്‍ത്തു.
സ്വർണ്ണക്കടത്ത് കേസിൽ  പ്രതിയായ 'സന്ദീപ്,' ബിജെപിക്കാരൻ ആണെന്നാണ് സിപിഎമ്മുകാർ ദിവസേന പറഞ്ഞുകൊണ്ടിരിക്കുന്നത്. 
അങ്ങനെയല്ല എന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിൻറെ സ്ഥാപനത്തിൻറെ  ചടങ്ങിന് പോയി അത് ഉദ്ഘാടനം ചെയ്ത സിപിഎം കാരൻ 
കൂടിയായ സ്പീക്കർ തന്നെയാണോ 'ബിജെപിയുടെ മെമ്പർഷിപ്പ് സന്ദീപിന്  കൊടുത്തത് , എന്നാണ് ജനങ്ങൾ ഇപ്പോൾ ന്യായമായും സംശയിക്കുന്നത് 
എന്നും  തോമസ് വ്യക്തമാക്കി.