പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി;പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.സുരേന്ദ്രൻ

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി തീരുമാനം.

Last Updated : Aug 25, 2020, 12:02 PM IST
  • സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി
  • മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് ബിജെപി
  • സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ അഴിമതിയും കൊളളയുമാണ് നടക്കുന്നത്
  • ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാൻ സാധിക്കില്ല
പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി;പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം:സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ 
പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു 
നീക്കിയിരുന്നു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കും വരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി 
പ്രതിഷേധം തുടരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ അഴിമതിയും കൊളളയുമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ 
മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമൊക്കെ. കള്ളക്കടത്തുകാർക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി. സ്വർണ്ണക്കള്ളക്കടത്തുകാരുമായുള്ള 
മുഖ്യമന്ത്രിയുടെ ബന്ധം ഓരോ ദിവസവും തെളിയുകയാണ്. എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും എല്ലാം മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. 
ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാൻ സാധിക്കില്ല.

Also Read:കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ ഭരണ-പ്രതിപക്ഷ പ്രമേയ ചർച്ചയിൽ തനിയ്ക്ക് ശക്തമായ വിയോജിപ്പുണ്ടെന്നു 
പറഞ്ഞ് സംസാരിക്കാൻ കൈ ഉയർത്തിയ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. 
ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം  പിണറായി വിജയൻ നിയമസഭയ്ക്ക് അകത്തുപോലും നീതി കാണിക്കുന്നില്ല എന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
കോൺഗ്രസ്സ് സർക്കാരിന്റെ കാലത്ത് സരിതയായിരുന്നെങ്കിൽ കമ്മ്യൂസിറ്റ് സർക്കാരിന്റെ കാലത്ത് സ്വപ്ന എന്നത് മാത്രമാണ് വ്യത്യാസം. 
ബാക്കി അഴിമതികളെല്ലാം ഒന്നുതന്നെയാണെന്നും ഒ.രാജഗോപാൽ കൂട്ടിചേര്‍ത്തു.
കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ രോഗമായ അഴിമതിക്ക് നേതൃത്വം നൽകുന്നത് ഇടത് സർക്കാരെന്ന് ഓ രാജേഗോപാൽ എംഎൽഎ പറഞ്ഞു.

 

Trending News