തിരുവനന്തപുരം: ​വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിൽ ആറ് മാസത്തേയ്ക്ക് വൈദ്യുതി ബിൽ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ വൈദ്യുതി നൽകും. കുടിശ്ശികയിൽ നടപടിയെടുക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട് ടൗൺഷിപ്പ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിൻ്റെ ഭാഗമായി മാത്രമാകും ടൗൺഷിപ്പ് നടപ്പാക്കുക. അത് സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. ടൗൺഷിപ്പുമായി ആർക്കും സഹകരിക്കാമെന്നും പുനർനിർമ്മാണം മാതൃകാപരമായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസനിധിയുടെ സംഭാവനകൾ വരുന്നത്. ദുരിതാശ്വാസ നിധിയുടെ സംഭാവനകൾ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റുള്ള പ്രധാന ബാങ്കുകളിലെ പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നതെന്നും ദുരിതാശ്വാസനിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


ALSO READ: വയനാട് ഉരുൾപൊട്ടൽ; ദുര്‍ഘടമേഖലകളിൽ തിരച്ചിലിനായി ഹെലികോപ്റ്ററിലെത്തി ദൗത്യസംഘം


കാണാതായവർക്ക് വേണ്ടി ഒരിടവും വിട്ടു പോകാത്ത രീതിയിൽ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ദുർഘട മേഖലകളിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. സൺറൈസ് വാലിയിലും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെ 6 മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹങ്ങൾ  സംസ്കരിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കും. ഇതിനായി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 154 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. 
88 പേർ ഇപ്പോൾ ചികിത്സയിലാണ്. ഡി എൻ എ പരിശോധന കാര്യക്ഷമമാക്കും. ഇതിന് സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.