തിരുവനന്തപുരം:  കേന്ദ്ര൦ lock down പ്രഖ്യാപിച്ചു... പാട്ട  കൊട്ടല്‍ നടന്നു .... പണം മാത്രം തന്നില്ല, ഇനിയും കൈയും കെട്ടി നോക്കിയിരിക്കാനാവില്ല എന്ന് സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക് ... 


COMMERCIAL BREAK
SCROLL TO CONTINUE READING

COVID-19 ബാധിത സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ചത്. 


ഇന്നലെ പാര്‍ലമെന്‍റ്  പിരിയുന്നതിന് മുന്‍പെങ്കിലും ധന സഹായത്തിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.


‘ lock down, പാട്ടകൊട്ടലുമൊക്കെ നടന്നു. എന്‍.എച്ച്.എമ്മിന്‍റെ  അടങ്കല്‍ ഇരട്ടിയാക്കുക, എന്നിട്ട് മരുന്നും സാധനങ്ങളുമൊക്കെ വാങ്ങാനുള്ള ഏര്‍പ്പാടുണ്ടാക്കുക. ഇതൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ മിനിമം ചെയ്യേണ്ടത്. ഒന്നും ചെയ്തിട്ടില്ല ഇതുവരെ’, മന്ത്രി പറഞ്ഞു.  ഇതൊന്നും വിമര്‍ശിക്കേണ്ട സമയമല്ല... ആപത്ത് ഘട്ടമാണെന്നൊക്കെ പറയാം.... പക്ഷെ ഇനിയെങ്ങനെ നോക്കിയിരിക്കാന്‍ പറ്റു൦? അദ്ദേഹം ചോദിച്ചു.


അടിയന്തരമായി കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച ചെയ്യണം. സംസ്ഥാനങ്ങള്‍ക്കുള്ള അധിക ധനസഹായം പ്രഖ്യാപിക്കണം. അതല്ലെങ്കില്‍ കൊറോണ കാലമാണെങ്കിലും ശക്തമായ പ്രതിഷേധം നടത്തുന്നതിന് സംസ്ഥാനം നിര്‍ബന്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ 20,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്താകെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധ്യാനം നല്‍കും. ഇതിന് 100കോടി രൂപ മാറ്റിവച്ചു. 


കുടുംബശ്രീ വഴി വരുന്ന രണ്ടു മാസങ്ങളില്‍ 200കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ കൊടുക്കും. 1320കോടിയാണ് ഇതിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്.1000ഭക്ഷണ ശാലകളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും. 50കോടി ഇതിനുവേണ്ടി മാറ്റിവയ്ക്കും.ഹെല്‍ത്ത് പാക്കേജിന് 500കോടി രൂപ വകയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.