Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർ
Thrissur Pooram Disruption Case: അന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു.
തൃശൂർ: തൃശൂർ പൂരം കലക്കലിലെ അന്വേഷണം അട്ടിമരിച്ചുവെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാർ. നാല് മാസം മുമ്പ് മുഖ്യമന്ത്രിയാണ് പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചോദിക്കുമ്പോൾ അങ്ങനെയൊരു അന്വേഷണം നടന്നിട്ടില്ലെന്ന പോലീസ് നിലപാട് ദുരൂഹമാണെന്ന് വി.എസ് സുനിൽകുമാർ പറഞ്ഞു.
"അന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ല. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് പിന്നിൽ ആരാണെന്ന് അറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.
യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും. ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. പൂരംകലക്കലിൽ വ്യക്തികളോ സംഘടനകളോ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ALSO READ: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക്
യാദൃശ്ചികമായി സംഭവിച്ചതാണെന്ന് പറയാനാകില്ല. അതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാനായിരുന്നു ബി.ജെ.പി ശ്രമം. പൊലീസ് പറഞ്ഞിട്ടല്ലല്ലോ പൂരം നിർത്തിക്കാൻ പറഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡോ കളക്‌ടറോ പൂരം നിർത്തിവയ്‌ക്കാൻ പറഞ്ഞിട്ടില്ല.
മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്? വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്? എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവയ്‌ക്കാൻ പറഞ്ഞത്. അതിന് കാരണക്കാരായ ആൾക്കാർ ആരൊക്കെയെന്ന് അറിയണം.
ഞാൻ അയച്ച കത്ത് മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. തിരഞ്ഞെടുപ്പിനേക്കാളുപരി തൃശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട്. അതുകൊണ്ട് സത്യം പുറത്തുവരണം." പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.