Thiruvananthapuram: സംസ്ഥാന സര്‍ക്കാര്‍ കനത്ത അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ജന പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ BJP നടത്തുന്ന നീക്കങ്ങള്‍ക്ക്‌ ഗ്രൂപ്പ് വഴക്ക് തടസ്സമാവുന്നു.... 


COMMERCIAL BREAK
SCROLL TO CONTINUE READING

ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പും അടുത്ത വര്‍ഷം  നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പും  നടക്കാനിരിക്കെ  ജനപിന്തുണ വര്‍ദ്ധിപ്പിച്ച്  പ​ര​മാ​വ​ധി സീ​റ്റു​റ​പ്പി​ക്കാ​ന്‍ രം​ഗ​ത്തി​റ​ങ്ങി​യ ബി​ജെ​പി   ഗ്രൂ​പ്പ് പോ​രി​ല്‍  തളരുകയാണ്. 


സംസ്ഥാന  സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങള്‍ മുന്‍ നിര്‍ത്തി ഇ​ട​ത് വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യും പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഗ്രൂ​പ്പ് പോ​ര് രൂ​ക്ഷ​മാ​യ​ത്.


ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രി​ക്കെ കീ​ഴ്‌​വ​ഴ​ക്കം ലം​ഘി​ച്ച്‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന​ന്‍റാ​ക്കി​യ​തി​നെ​തി​രേ ശോ​ഭാ സു​രേ​ന്ദ്ര​നാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. ദീര്‍ഘനാളത്തെ മൗനത്തിന് ശേഷമാണ് അവര്‍ പ്രതികരിച്ചത് എന്നത് വസ്തുതയാണ്. സം​സ്ഥാ​ന അദ്ധ്യക്ഷന്‍  കെ.​സു​രേ​ന്ദ്ര​നെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു അവരുടെ   പ്ര​തി​ക​ര​ണം.


തൊ​ട്ടു​പി​ന്നാ​ലെ മു​തി​ര്‍​ന്ന നേ​താ​വ് പി.​ എം. വേ​ലാ​യു​ധ​നും സു​രേ​ന്ദ്ര​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ സം​സ്ഥാ​ന അദ്ധ്യക്ഷ​നെ​തി​രേ നി​ല​നി​ല്‍​ക്കു​ന്ന അ​സ്വാ​ര​സ്യം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നിരിയ്ക്കുകയാണ്. 


തന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളില്‍ ഇരിക്കുകയാണെന്നും വിഷമം പറയാന്‍ സംസ്ഥാന  അദ്ധ്യക്ഷനെ നിരവധി തവണ വിളിച്ചെങ്കിലും ഈ നിമിഷം വരെ തിരിച്ച്‌ വിളിച്ചിട്ടില്ലെന്ന് വേ​ലാ​യു​ധന്‍ പറഞ്ഞു. മക്കള്‍ വളര്‍ന്ന് ശേഷിയിലേക്ക് വരുമ്പോള്‍  മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഇട്ടതു പോലെയാണിതെന്ന് അദ്ദേഹം പറഞ്ഞു. 


സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രനു വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്. അടിയന്തരാവസ്ഥ കാലത്ത് തല്ലുകൊണ്ട് രണ്ടുതവണ ജയിലില്‍ കിടന്നിരുന്നു. ഒരു ആശയത്തിന്  വേണ്ടി ഉറച്ചുനിന്നയാളാണ്. ഇന്ന് തനിക്ക് ഏറെ വേദനയുണ്ടെന്നു പറഞ്ഞാണ് പി എം വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പിയത്.


Also read: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി, അമിതാഭ് ബച്ചനെതിരെ പോലീസ് കേസ് 


അ​തേ​സ​മ​യം, നിലവിലെ  വി​വാ​ദ​ങ്ങ​ള്‍ തിരഞ്ഞെടുപ്പിനെ യാതൊരുവിധത്തിലും  ബാ​ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് ന​ല്‍​കി​യിരിയ്ക്കുന്ന മു​ന്ന​റി​യി​പ്പ്. പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​ല്‍ യാ​തൊ​രു വി​ധ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളും പാ​ടി​ല്ലെ​ന്നും സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക് കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.


ഇ​തേ​തു​ട​ര്‍​ന്നാ​ണ് ശോ​ഭ​ സു​രേ​ന്ദ്രനും  വേലായുധനും  ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ​ര​സ്യ​പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.