Thiruvananthapuram: സ്ത്രീകള്‍ക്കെതിരെ യൂട്യൂബി(Youtube)ല്‍ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടി ഭാഗ്യലക്ഷ്മിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ്‌ പി നായരുടെ പരാതിയിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി(Bhagyalakshmi)യ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. 


ഈ ധൈര്യം എന്നുമുണ്ടാകട്ടെ, മഞ്ജു വാര്യരെ പിന്തുണച്ച് ഭാഗ്യലക്ഷ്മി


ഇയാള്‍ വീഡിയോകള്‍ ചിത്രീകരിക്കാനും എഡിറ്റ്‌ ചെയ്യാനും ഉപയോഗിച്ചിരുന്ന ലാപ്‌ടോപും മൊബൈല്‍ ഫോണുകളും ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തിരുന്നു. അതിക്രമിച്ച് കടക്കല്‍, ഭീഷണി, കയ്യേറ്റം, മോഷണം തുടങ്ങിയ കേസുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.


ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ FIRല്‍ നിലവില്‍ ഭാഗ്യലക്ഷ്മിയുടെ പേര് മാത്രമാണുള്ളത്. ഭാഗ്യലക്ഷ്മിയ്ക്കൊപ്പം കണ്ടാലറിയുന്ന രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നാണ് FIR-ല്‍ പറയുന്നത്. ആക്ടിവിസ്റ്റുകളായ ദിയാ സന (Diya sana), ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ഭാഗ്യലക്ഷ്മി ഇയാളെ കൈകാര്യം ചെയ്തത്.


COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍


അതിക്രമിച്ച് താമസ സ്ഥലത്തെത്തിയ ഇവര്‍ തന്നെ മര്‍ദിച്ചതായും അസഭ്യം പറഞ്ഞതായും ഇയാള്‍ പരാതിയില്‍ പറയുന്നു. സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചിരുന്നു. 


ആക്ടിവിസ്റ്റുകളുടെ ഇടപെടലിനെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ലോഡ്ജ് മുറിയില്‍ നടന്ന സംഭവ വികാസങ്ങളെല്ലാം ഇവര്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു ചെയ്തു. ഇയാള്‍ക്കെതിരെ  സിറ്റി പോലീസ് കമ്മീഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിനെതിരെ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ആക്ടിവിസ്റ്റുകള്‍ നേരിട്ടെത്തി കയ്യേറ്റം ചെയ്തത്. 


ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു


തങ്ങള്‍ താമസസ്ഥലത്തെത്തി ആക്രമിച്ചെന്നു പരാതിപ്പെടണം എന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പരാതി ഒന്നുമില്ലെന്നായിരുന്നു ഇന്നലെ വിജയിയുടെ മറുപടി. സ്ത്രീകളുടെ വികാരം മനസിലാക്കുന്നുവെന്നും കാര്യങ്ങളില്‍ മസാല ചേര്‍ത്ത് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും വിജയ്‌ പറഞ്ഞിരുന്നു.


വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമ വകുപ്പ് തുടങ്ങിവര്‍ക്കും ആക്ടിവിസ്റ്റുകള്‍ ഡോ. വിജയ്‌ പി നായര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഡോ. വിജയ്‌ പി നായര്‍ എന്ന പേരിലാണ് ഇയാള്‍ യൂട്യൂബ് ചാനല്‍ നടത്തുന്നത്. സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നാണ് അവകാശ വാദം.