തിരുവനന്തപുരം:   Norka പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും   


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക (Norka)  ആവിഷ്‌കരിച്ച പദ്ധതിയാണ്  നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതി. പ്രവാസികള്‍ക്കായുള്ള  ഈ പദ്ധതികളുടെ ഉത്ഘാടനം   ആഗസ്റ്റ് 26ന് വൈകുന്നേരം 5.30ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യന്ത്രി പിണറായി വിജയന്‍  (CM Pinarayi Vijayan) നിര്‍വഹിക്കും. 


രണ്ടു ലക്ഷം വരെയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്കു വേണ്ടി കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത-പേള്‍,  രണ്ടുകോടി വരെയുള്ള സംരംഭങ്ങള്‍ക്കായി കെ.എസ്.ഐ.ഡി.സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസിഭദ്രത- മെഗാ എന്നീ പദ്ധതികളാണ് യാഥാര്‍ഥ്യമാവുന്നത്. 


കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഴിയാണ് സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള പേള്‍ പലിശരഹിത സംരംഭകത്വ വായ്പയും പിന്തുണസഹായങ്ങളും നല്‍കുന്നത്. കെ.എസ്.ഐ.ഡി.സി മുഖേനെ നടപ്പാക്കുന്ന പ്രവാസി ഭദ്രത- മെഗാ പദ്ധതിയില്‍ ഒരു സംരംഭത്തിന്  25 ലക്ഷം മുതല്‍ രണ്ടു കോടി രൂപവരെയാണ് വായ്പ. ആദ്യത്തെ നാലുവര്‍ഷം അഞ്ചു ശതമാനം മാത്രം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. ബാക്കി പലിശ നോര്‍ക്ക സബ്സിഡി അനുവദിക്കും.   


ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. 


 കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം,  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ.ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.