Vaccine Break Throug Infection: പ്രതിരോധം ശക്തമാക്കുന്നു 10 ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

70 % കടന്ന ജില്ലകളിൽ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാനും നിർദേശം നൽകി

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 08:09 PM IST
  • ഒാണം അവധി കഴിഞ്ഞതോടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • രണ്ടാം തരംഗ ഭീക്ഷണി ഒഴിയും മുൻപെ മൂന്നാം തരം കടന്നു വരുമോ എന്നാണ് ആരോഗ്യ വകുപ്പ് ആശങ്കപ്പെടുന്നത്.
  • തദ്ദേശസ്ഥാപനങ്ങളിൽ വാക്സിൻ വിതരണത്തിന്റെ കണക്കെടുപ്പ് നടത്താനും അവലോകന യോഗത്തിൽ തീരുമാനമായി
Vaccine Break Throug Infection: പ്രതിരോധം ശക്തമാക്കുന്നു 10 ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിനേഷൻ കുറഞ്ഞ 10 ജില്ലകളിൽ കൊവിഡ് പരിശോധന വ്യാപകമാക്കാൻ അവലോകനയോഗത്തിൽ നിർദ്ദേശം നൽകി മുഖ്യമന്ത്രി. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. മറ്റ് 10 ജില്ലകളിൽ വ്യാപകമായ പരിശോധന നടത്തും. 

70 % കടന്ന ജില്ലകളിൽ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാനും നിർദേശം നൽകി.വാക്സിൻ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലെത്തിയ ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ  ജനിതക പഠനം നടത്താനും തീരുമാനമായി. 

Also Read: Covid Third Wave: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത,ഒക്ടോബറിൽ മൂന്നാംതരംഗമെന്ന് സൂചന

തദ്ദേശസ്ഥാപനങ്ങളിൽ വാക്സിൻ വിതരണത്തിന്റെ കണക്കെടുപ്പ് നടത്താനും അവലോകന യോഗത്തിൽ തീരുമാനമായി. അതേസമയം സംസ്ഥാനത്തെ കോവിഡ് പരിശോധന പ്രതിദിനം രണ്ട് ലക്ഷത്തിലേക്ക് എത്തിക്കാൻ ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ALSO READ:Kerala Covid Update: ആശങ്ക ഉയരുന്നു, സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്

ഒാണം അവധി കഴിഞ്ഞതോടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രണ്ടാം തരംഗ ഭീക്ഷണി ഒഴിയും മുൻപെ മൂന്നാം തരം കടന്നു വരുമോ എന്നാണ് ആരോഗ്യ വകുപ്പ് ആശങ്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News