തിരുവനന്തപുരം:  കോണ്‍ഗ്രസ്‌  പാർട്ടിയിൽനിന്ന് ആരുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന്  പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.  


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍പ് കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ കഴിഞ്ഞു. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയതെന്നും വി ഡി സതീശന്‍ പറഞ്ഞു.


തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ  CPM അടുത്തിടെ പല നേതാക്കൾക്കെതിരെയും നടപടിയെടുത്തു.  അതിനെ കുറ്റപ്പെടുത്താൻ കഴിയുമോ? പാർട്ടി എന്ന നിലയിൽ അതിന് അതിന്‍റേതായ  ചട്ടക്കൂട് വേണം. അതിനപ്പുറം പോകുമ്പോൾ നടപടിയെടുക്കേണ്ടിവരും. കോൺഗ്രസിലും അതാണ്‌ സംഭവിച്ചത്,  വി.ഡി.സതീശൻ (VD Satheesan) വിശദീകരിച്ചു. 


അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. കോൺഗ്രസ് ഭാരവാഹികളൊക്കെ വെറും പെട്ടിതൂക്കികളാണെന്ന് പാർട്ടിക്കുള്ളിലെ ആരെങ്കിലും ആക്ഷേപിച്ചാൽ പൂവിട്ട് പൂജിക്കാൻ കഴിയില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പാർട്ടി വിശദീകരണം ചോദിച്ചു. ധിക്കാരപൂർവമായ മറുപടിയാണ് കെ.പി.അനിൽകുമാർ നൽകിയത്. ഇതൊന്നും വച്ചുപൊറുപ്പിക്കാൻ കഴിയില്ല,  വി.ഡി. സതീശന്‍ പറഞ്ഞു.


Also Read: CPM: ഇടഞ്ഞു നില്‍ക്കുന്നവര്‍ക്ക് സ്വാഗതം..!! കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ സിപിഎം


തെറ്റായ പ്രവണതകൾ മാറ്റാനാണ് കെപിസിസി പ്രസിഡന്റിന്‍റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. അപ്പോൾ പൊട്ടലും  ഉണ്ടാവുക സ്വാഭാവികം, വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. 


കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​ര്‍ 43 വ​ര്‍​ഷ​ത്തെ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച്‌ കഴിഞ്ഞ ദിവസമാണ്  ​ സി.​പി.​എ​മ്മി​ല്‍ ചേര്‍ന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക