സർക്കാരിനെതിരെ എൻഎസ്എസ്; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ജി സുകുമാരൻ നായർ
കാലങ്ങൾക്ക് ശേഷമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. സ്വർണ്ണക്കടത്ത്, പി സി, എകെജി സെന്‍റർ ക്രമസമാധാന പാലനം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി എൻ.എസ്.എസ്. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് ജി സുകുമാരൻ നായർ. ജനങ്ങൾ ആശയക്കുഴപ്പത്തിലാണ്.അത് തീർക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. തിരുവനന്തപുരം കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങൾക്ക് ശേഷമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. സ്വർണ്ണക്കടത്ത്, പി സി, എകെജി സെന്‍റർ ക്രമസമാധാന പാലനം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
Read Also: എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത - സിപിഎം
കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് പറഞ്ഞ സുകുമാരൻ നായർ ജനങ്ങൾ വല്ലാത്ത ആശയക്കുഴപ്പത്തിലാണെന്നും ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരും ബന്ധപ്പെട്ടവരും സജീവമായി ഇടപെടണമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ചട്ടമ്പിസ്വാമിയുടെ പ്രതിമ നിർമ്മാണത്തിന് യുഡിഎഫ് സർക്കാരിന് ശേഷം വന്ന മറ്റൊരു സർക്കാരും ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്ന പ്രസംഗത്തിൽ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി. അങ്ങനെ പറഞ്ഞിട്ടില്ല. യുഡിഎഫ് സർക്കാരെന്നല്ല ഒരു സർക്കാരും ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ലെന്ന് പ്രതികരിച്ചു. സ്വർണ്ണക്കടത്ത് വിഷയങ്ങളില്‍ ഉൾപ്പെടെ പ്രതികരണം തേടിയെങ്കിലും കൂടുതൽ കാര്യങ്ങൾ പറയാതെ സുകുമാരൻ നായർ കടന്നു പോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...