ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോര്‍ജ്ജിന് വനിതാ കമ്മീഷന്‍ നോട്ടീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്തംബര്‍ ഒന്‍പതിന് വിവിധ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ നോട്ടീസ് അയച്ചിരിക്കുന്നത്. 


കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ചതിൽ വിശദീകരണം നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


സെപ്തംബര്‍ 20ന് രാവിലെ 11.30ന് മുന്‍പാകെ കമ്മീഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് പി. സി ജോര്‍ജ്ജിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 


പി. സി ജോര്‍ജ്ജിന്‍റെ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നതായും ഇത്തരത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ ഇങ്ങനെയുള്ള പരാമര്‍ശം നടത്തിയത് ഗൗരവകരമായ വിഷയമാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.