Nursing Student Death: നഴ്സിങ് വിദ്യാർഥിയുടെ മരണം; വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന് ക്ലാസ് ടീച്ചറും പ്രിൻസിപ്പലും, മൊഴിയെടുത്ത് പോലീസ്
Nursing Student Death Case: പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു എ.സജീവ് ആണ് സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്.
പത്തനംതിട്ട: ചുട്ടിപ്പാറയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നഴ്സിങ് വിദ്യാർഥിനി അമ്മു സജീവും സുഹൃത്തുക്കളുമായി മുൻപ് പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പ്രിൻസിപ്പലും ക്ലാസ് ടീച്ചറും. വിദ്യാർഥികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതെ പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടായത്.
എന്നാൽ ആത്മഹത്യ ചെയ്യാൻ തരത്തിലുള്ളതൊന്നും ഉണ്ടായിരുന്നില്ല എന്നും ക്ലാസ് ടീച്ചർ സമിത ഖാൻ പറഞ്ഞു. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് ആണ് സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽ നിന്നു ചാടി മരിച്ചത്.
ALSO READ: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മു സജീവും സുഹൃത്തുക്കളുമായി മുൻപ് പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പ്രിൻസിപ്പലും ക്ലാസ് ടീച്ചറും സമ്മതിച്ചു. വിദ്യാർഥികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതെ പോയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. എന്നാൽ ആത്മഹത്യ ചെയ്യാൻ തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും ക്ലാസ് ടീച്ചർ സമിത ഖാൻ പറഞ്ഞു.
പൊലീസ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിവെള്ളിയാഴ്ചയും പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ക്ലാസ് പിരിഞ്ഞതെന്നും പിന്നീടെന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ക്ലാസ് ടീച്ചർ സമിത ഖാൻ പറഞ്ഞു. നാലുപേരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും അമ്മു സജീവിന്‍റെ പിതാവിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ തന്നെ നടപടി എടുത്തിരുന്നതായും കോളജ് പ്രിൻസിപ്പൽ അബ്ദുൾ സലാം പറഞ്ഞു.
ALSO READ: നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, മൂന്ന് പേർക്കെതിരെ പരാതി നൽകി
അതേസമയം അമ്മുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് എബിവിപി പ്രവർത്തകർ കോളജിലേക്ക് മാർച്ച് നടത്തി. പത്തനംതിട്ട പോലീസ് കോളേജിലെത്തി അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തു. മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.