തിരുവനന്തപുരം: ഓഖി നല്‍കിയ ദുരന്തത്തിന് പതിനെട്ട് ദിവസം പിന്നിട്ടപ്പോള്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ദുരന്തത്തിന്‍റെ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലെ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇത്രയും വലിയ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 


ദുരന്തം ഉണ്ടായി പതിനെട്ട് ദിവസം കഴിഞ്ഞിട്ടും ഇതിനോടകം എത്ര പേര്‍ മരിച്ചു എന്ന് സര്‍ക്കാരിന് പോലും വ്യക്തമല്ല എന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.


അതേസമയം ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഗോവയുടെ തീരങ്ങളില്‍ വരെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.