കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ KSRTC  ജീവനക്കാർക്ക് മാസ്കുകളും കൈയുറകളും വിതരണം ചെയ്ത് OBC മോർച്ച.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളുമായി അടുത്ത് ഇടപെടുന്ന സർക്കാർ സംവിധാനമായ KSRTCയിലെ മുഴുവൻ ജിവനക്കാർക്കും മുഖാവരണവും കൈയുറകളും വാങ്ങി നല്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ്      OBC മോർച്ച ആവശ്യപ്പെട്ടു.


ഇതുവരെ KSRTC ജീവനക്കാർക്ക് മുഖാവരണവും കൈയുറകളും നല്കാത്തതിൽ പ്രതിഷേധിച്ച് OBC മോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ KSRTC വിഴിഞ്ഞം ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും മുഖാവരണവും കൈയ്യറകളും വിതരണം ചെയ്തു.


പ്രസ്തുത പരിപാടി OBC മോർച്ച ജില്ലാ പ്രസിഡന്‍റ് പൂങ്കുളം സതീഷ് അധ്യക്ഷത വഹിക്കുകയും BJP ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. BJP കോവളം മണ്ഡലം പ്രസിഡന്‍റ് Adv. രാജ് മോഹൻ ജനറൽ സെക്രട്ടറി RSസമ്പത്ത് OBC മോർച്ച നേതാക്കളായ പയറുമ്മൂട് ജയൻ ചൊച്ചര ഗോപൻ തുടങ്ങിയവർ സംസാരിച്ചു.