തൊടുപുഴ: വിവാദങ്ങളുടെ പേരിൽ തെൻറ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ശൈലി മാറ്റിയാൽ പിന്നെ താനില്ലെന്നും വൈദ്യുതി മന്ത്രി എം.എം. മണി. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല.  ത​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദം ഉ​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി എ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​തെന്നും പാ​ർ​ട്ടി ന​ട​പ​ടി പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളു​ന്നുവെന്നും മണി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹമില്ല. തന്‍റെ സഹോദരൻ ലംബോദരന് അനധികൃത സ്വത്ത് ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കെട്ടയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


അതേസമയം, മണിയെ പരസ്യമായി ശാസിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. മണിയുടെ നിരന്തരമായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണെന്നും മുഖംനോക്കാതെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.