Omicron Update | കേരളത്തിന് ആശ്വാസം, ഒമിക്രോൺ പരിശോധനയ്ക്ക് അയച്ച് 8 സാമ്പിളുകളും നെഗറ്റീവ്
കോഴിക്കെട്ടെ രണ്ട് പേർക്കും ഒമിക്രോൺ ബാധയില്ല. കൂടാതെ മലപ്പുറം രണ്ട്, എറണാകുളം രണ്ട്, തിരുവന്തപുരം പത്തനംതിട്ട ജില്ലകളിൽ നിന്നുമയച്ച ഫലങ്ങളാണ് നെഗറ്റീവായത്.
തിരുവനന്തപുരം : ഒമിക്രോണിൽ (Omicron COVID Variant) കേരളത്തിന് ആശ്വാസം. ഹെവി റിസ്ക് കേറ്റഗറിയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റായവരുടെ ജനതക പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. എട്ട് പേരുടെ ഫലങ്ങളാണ് നെഗറ്റീവായത്.
കോഴിക്കെട്ടെ രണ്ട് പേർക്കും ഒമിക്രോൺ ബാധയില്ല. കൂടാതെ മലപ്പുറം രണ്ട്, എറണാകുളം രണ്ട്, തിരുവന്തപുരം പത്തനംതിട്ട ജില്ലകളിൽ നിന്നുമയച്ച ഫലങ്ങളാണ് നെഗറ്റീവായത്. ഒരു സാമ്പിളിന്റെ കൂടി പരിശോധന ഫലം ലഭിക്കാനുണ്ട്.
ALSO READ : Omicron Update | മഹാരാഷ്ട്രയിൽ രണ്ട് പേർക്കും കൂടി ഒമിക്രോൺ, രാജ്യത്തെ ആകെ കേസുകൾ 23 ആയി
ഇന്നലെ നവംബർ 6ന് മഹാരാഷ്ട്രയിൽ രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കേസ് 23 ആയി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യുവാവിനും അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിനുമാണ് മഹരാഷ്ട്രയിൽ ഇന്നിലെ ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയ്ക്ക് പുറമെ രാജസ്ഥാൻ, ഡൽഹി, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ ബാധ രേഖപ്പെടുത്തിയിരിക്കുന്നത്. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗ ബാധ.
രാജ്യത്ത് ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച കർണാടകയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിലും ഗുജറാത്തിലുമായി ഓരോ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ALSO READ : Omicron Variant: ഒമിക്രോൺ ഇന്ത്യയിലെ കുട്ടികളെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് എന്താണ്?
ഒമിക്രോൺ ബാധ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ വാക്സിനേഷന്റെ വേഗത വർധിപ്പിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൂടാതെ ബുസ്റ്റർ ഡോസ് അനുവദിക്കാനും മന്ത്രിലായം തയ്യറെടുക്കുന്നുണ്ട്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള നടപടികൾ ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...