തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.  51കാരനായ കണ്ണൂര്‍ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളുടെ അയല്‍വാസിയായ വിദ്യാര്‍ത്ഥിയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ഇയാൾ ക്വാറന്റൈനിലായിരുന്നു. ഒക്ടോബർ 9നായിരുന്നു കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് ജെനോ സീക്വൻസിം​ഗ് നടത്തിയതിലൂടെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇയാളുടെ പിതാവ് മാത്രമാണുള്ളത്. 


Also Read: Narendra Singh Tomar | കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമോ? സൂചന നൽകി കേന്ദ്രമന്ത്രി


അതിനിടെ മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാളെ ആര്‍ടിപിസിആര്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.


Also Read: Omicron | 415 കേസുകൾ, കൂടുതൽ രോ​ഗികൾ മഹാരാഷ്ട്രയിൽ, ഒമിക്രോൺ ആശങ്കയിൽ രാജ്യം


അതേസമയം കേരളത്തില്‍ ഇന്ന് 2407 പേര്‍ക്കാണ് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേര്‍ രോഗമുക്തി നേടി. ഇതോടെ 24,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.