തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് (Bonus) പ്രഖ്യാപിച്ചു. ആകെ വാര്‍ഷിക വേതനത്തിന്റെ 8.33 ശതമാനം ബോണസാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരമാവധി 7000 രൂപയായിരിക്കും ബോണസ്. സഹകരണ സംഘങ്ങളുടെ ലാഭ നഷ്ടം നോക്കാതെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. അപ്പക്‌സ് സഹകരണ സംഘങ്ങള്‍ മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വരെ ബോണസ് ലഭിക്കും.


ALSO READ: Onam 2021: കൈത്തറി- ഖാദി ചലഞ്ചിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ


സഹകരണ സംഘങ്ങളിലെ റെഗുലര്‍ ജീവനക്കാര്‍, ശമ്പള സ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍, നിക്ഷേപ, വായ്പ കളക്ഷന്‍ ജീവനക്കാര്‍, കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അപ്രൈസര്‍മാര്‍ എന്നിവര്‍ക്ക് ബോണസ് ലഭിക്കും. എല്ലാ ജീവനക്കാര്‍ക്കും ഉത്സവകാലത്ത് ബോണസ് നല്‍കുന്നതിന് ആവശ്യമായ സര്‍ക്കുലര്‍ (Circular) പുറപ്പെടുവിച്ചതായും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.