Thiruvananthapuram : ടൂറിസവുമായി ബന്ധപ്പെടുത്തി IRCTC യുടെ ഓണത്തിനുള്ള സെപ്ഷ്യൽ ഭാരത് ദർശൻ ട്രെയിൻ (Onam 2021 Special Bharat Darshan Train) സർവീസ് ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. തമിഴ്നാട്ടിലെ മധുരൈയിൽ നിന്നാരംഭിച്ച് തിരുവനന്തപുരം, കോട്ടയം, ഷൊർണ്ണൂർ, കോഴിക്കോട് വഴിയുള്ള സർവീസ് ഗോവ, ഏകത പ്രതിമ, ജെയ്പൂർ, ഡൽഹി, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങിലെ വിനോദ സഞ്ചാര മേഖലയെ സന്ദർശിക്കനാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 15 മുതൽ 26 വരെ 12 ദിവസത്തെ ടൂറിസം സർവീസ് IRCTC അവതരിപ്പിക്കുന്നത്. പ്രത്യേക പാക്കേജിനുള്ള വില GST ഉൾപ്പെടെ 12,000 രൂപയാണ്.


ALSO READ : Indian Railways: ഓൺലൈൻ ടിക്കറ്റുകൾക്കായി IRCTC പുതിയ നിയമങ്ങൾ കൊണ്ടുവന്നു, ശ്രദ്ധിക്കുക!


ടൂറിസം പക്കേജിൽ സന്ദർശിക്കാൻ ഉൾപ്പെടുത്തിരിക്കുന്ന പ്രധാന സ്ഥലങ്ങൾ


ഗോവ - ഗോവയിലെ പ്രധാനപ്പെട്ട ബീച്ചുകളെല്ലാം, ബസലിക്ക ഓഫ് ബോം ജീസസ്, സെ കത്രീഡൽ.


സർദാർ വല്ലഭായി പട്ടേൽ ഏക പ്രതിമ


ഡൽഹി - ഖുത്താബ് മിനാർ, ലോട്ടസ് ടെമ്പിൾ, രാജ്ഘട്ട്, ഇന്ദിര ഗാന്ധി മെമോറിൽ ടീൻ മൂർത്തി ഭവൻ, ഇന്ത്യ ഗേറ്റ്


ആഗ്ര - താജ് മഹൽ


രാജസ്ഥാൻ - ജയ്പൂർ നഗരങ്ങളും, അവിടെയുള്ള പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ


ഹൈദരാബാദ് - ചാർമിനാർ, റാമോജി ഫിലിം സിറ്റി, ഗോൾഖോണ്ഡാ ഫോർട്ട്, എൻടിആട ഗാർഡൻ, ലുംബിനി പാർക്ക്.


ALSO READ : Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം


ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?


IRCTC വെബ്സൈറ്റിലും ആപ്പിലും ഭാരത് ദർശൻ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ റെയിൽവെയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റ്റിലും സോൺൽ ഓഫീസിലും റീജണൽ ഓഫീസിലും നേരിട്ടെത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഒരാൾക്ക് 12 ദിവസത്തെ യാത്രയ്ക്കായി GST ഉൾപ്പെടുത്തി 12,000 രൂപയാണ് ടിക്കറ്റ് ചാർജ്.


ALSO READ : Railway Ticket Booking: റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി Aadhar, PAN ആവശ്യമായി വരും, മാറ്റങ്ങള്‍ ഉടന്‍


ഓണം സ്പെഷ്യൽ ഭാരത് ദർശൻ സർവീസിന്റെ കേരളത്തിലെ സ്റ്റോപുകൾ


മധുരൈയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, ഷൊർണ്ണൂർ ജം., കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.


വിനോദ സഞ്ചാരം കഴിഞ്ഞ തിരികെ വരുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം, തിരിച്ചുള്ള യാത്രം കൊങ്കൺ വഴി അല്ല. ഹൈദരാബദിൽ അവസാന വിനോദ സഞ്ചാരം സന്ദർശിച്ചതിന് ശേഷം ആന്ധ്ര തമിഴ്നാട് വഴിയാണ് മടക്കയാത്ര.


മടക്ക യാത്രയിൽ കേരളത്തിലുള്ള സ്റ്റോപ്പുകൾ


പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, എറണാകുളം നോർത്ത്,കോട്ടയം, കൊല്ലം, തിരുവനന്തപുരം സെൻട്രൽ


കേരളത്തിന് പുറത്തുള്ള സ്റ്റോപ്പുകൾ ഇവയാണ്- റണിഗുന്ദ ജം., കാറ്റ്പാടി, ജോളാർപ്പേട്ടെയ്, സേലം, ഈറോഡ്, പോഡനൂർ- തിരുവനന്തപുരം കഴിഞ്ഞ തിരുനെൽവേലിയും കഴിഞ്ഞ മധുരൈയിൽ യാത്ര അവസാനിപ്പിക്കും.


കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കും റെയിൽവെ സംഘടിപ്പിക്കുന്ന വിനോദയാത്രയെന്ന് IRCTC അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.