Railway Ticket Booking: റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി Aadhar, PAN ആവശ്യമായി വരും, മാറ്റങ്ങള്‍ ഉടന്‍

ഇന്ത്യന്‍ റെയില്‍വെ നിലവിലുള്ള  ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തുകയാണ് എന്ന് റിപ്പോര്‍ട്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 07:12 PM IST
  • ഇന്ത്യന്‍ റെയില്‍വെ നിലവിലുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തുകയാണ് എന്ന് റിപ്പോര്‍ട്ട്.
  • ഒരു ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാർ വിശദാംശങ്ങൾ നകേണ്ടി വരുമെന്നാണ് സൂചന.
Railway Ticket Booking: റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി  Aadhar, PAN ആവശ്യമായി വരും, മാറ്റങ്ങള്‍ ഉടന്‍

IRCTC Booking: ഇന്ത്യന്‍ റെയില്‍വെ നിലവിലുള്ള  ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തുകയാണ് എന്ന് റിപ്പോര്‍ട്ട്. 

പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാം,  ഒരു  IRCTC അക്കൗണ്ടില്‍നിന്നും  മാസത്തില്‍ 6 ടിക്കറ്റ് വരെ ബുക്ക് ചെയ്യുവാന്‍ സാധിക്കും.  എന്നാല്‍, ഇതില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക്  ചെയ്യുവാന്‍   IRCTC അക്കൗണ്ട് ആധാര്‍ നമ്പറുമായി  (Aadhat Number) ലിങ്ക് ചെയ്യണ്ടത് ആവശ്യമാണ്. 

എന്നാല്‍, ഈ നിയമങ്ങള്‍ക്ക് ഉടന്‍ മാറ്റം വരുമെന്നാണ്  റിപ്പോര്‍ട്ട്.   ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍  ആധാർ വിശദാംശങ്ങൾ നകേണ്ടി വരുമെന്നാണ് സൂചന. അതായത്, ഒരു ടിക്കറ്റ്  ബുക്ക്  ചെയ്യാനും  Aadhar നമ്പര്‍ നല്‍കേണ്ടി വരും.  അതിനായി നിങ്ങളുടെ   IRCTC അക്കൗണ്ടുമായി Aadhar നമ്പര്‍ ലിങ്ക് ചെയ്യേണ്ടതായി വരും. 
  
കൂടാതെ,   IRCTC ബുക്കിംഗ് രീതികള്‍ മാറ്റുകയാണ്.  ഇനി മുതല്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോള്‍  IRCTC നിങ്ങളോട്  Aadhar number, PAN, passport number തുടങ്ങിയവയും ആവശ്യപ്പെടാം.  

ഇടനിലക്കാരെ  റെയിൽ‌വേ ടിക്കറ്റ്  ബുക്കിംഗില്‍ നിന്നും  ഒഴിവാക്കുക എന്നതാണ് റെയില്‍വെ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.  

Also Read: IRCTC Latest Updates: ഏപ്രിൽ 9 മുതൽ തേജസ് എക്സ്പ്രസ് പ്രവർത്തിക്കില്ല

അതിനാല്‍,  IRCTC നടപ്പാക്കാന്‍ പോകുന്ന പുതിയ മാറ്റങ്ങള്‍ അനുസരിച്ച് താങ്കളുടെ   IRCTC അക്കൗണ്ട് വഴി  ടിക്കറ്റ് ബുക്ക് ചെയ്യാന്‍  ലോഗിന്‍ ചെയ്യുമ്പോള്‍ ആധാർ‌-പാൻ‌  (Aadhar PAN link) ഒപ്പം പാസ്പോര്‍ട്ട്‌ നമ്പരും അനിവാര്യമായി വന്നേക്കാം  

IRCTC ടിക്കറ്റ് ബുക്കിംഗ്  സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്നാണ് സൂചന.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News