Indian Railways: നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുകയാണെങ്കിൽ അതിന് ശേഷം ഷോപ്പിംഗ് ചെയ്യാനും പ്ലാൻ ചെയ്തോളൂ. കാരണം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് ക്യാഷ്ബാക്ക് നൽകുകയാണ്. ഐആർസിടിസിയുടെ iMudra ആപ്പിലൂടെ ഡിജിറ്റൽ കാർഡ് വഴി ഷോപ്പിങ് ചെയ്യുമ്പോൾ 2000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഫെബ്രുവരി 28 വരെ നിങ്ങൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.
IRCTC യുടെ iMudra ആപ്ലിക്കേഷന്റെ വിസ (Visa) അല്ലെങ്കിൽ റുപേ കാർഡ് (RuPay) ഉപയോഗിച്ച് പണമടയ്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് 2000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. IRCTC iMudra ട്വീറ്റിലൂടെ ഈ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. iMudra ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട് ഏതെങ്കിലും ഉപഭോക്താക്കൾ തങ്ങളുടെ iMudra ആപ്പിലൂടെ വിസ അല്ലെങ്കിൽ റുപേ കാർഡ് (VISA/RuPay) ഉപയോഗിച്ച് 5000 രൂപയ്ക്ക് മുകളിൽ ചിലവാക്കിയാൽ അവർക്ക് 2000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്ന്.
ഈ ഓഫർ ഫെബ്രുവരി 28 വരെ മാത്രമാണ് അതും iMudra Visa/Rupay കാർഡ് ഇടപാടുകൾക്ക് മാത്രം ബാധകമാണ്. 'ക്യാഷ്ബാക്ക് ദിവസത്തിലേക്ക് മടങ്ങുക! നിങ്ങളുടെ IRCTC iMudra വാലറ്റിൽ പണം നിക്ഷേപിച്ച് 5000 രൂപ വരെ ചെലവഴിച്ച് ശേഷം 2000 രൂപ വരെ ക്യാഷ്ബാക്ക് നേടുക' എന്ന് iMudra ട്വീറ്റ് ചെയ്തു. ഇനി നിങ്ങൾക്കും ഈ cashback നേടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ iMudra ആപ്പിലൂടെ ഇത് ചെയ്യേണ്ടി വരും. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് IRCTC ഈ കാർഡ് സമാരംഭിച്ചത്. ഈ കാർഡിൽ ഡെബിറ്റ് കാർഡ്, UPI അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നിക്ഷേപിക്കാം.
നിങ്ങൾക്ക് RCTC iMudra യുടെ ഫിസിക്കൽ കാർഡ് വേണമെങ്കിൽ ഇതിനായി നിങ്ങൾക്ക് ഫീസ് അടയ്ക്കണം. ഇതിനുശേഷം നിങ്ങൾക്ക് ഏത് എടിഎമ്മിൽ നിന്നും ഈ കാർഡിൽ നിന്ന് പണം പിൻവലിക്കാം. IRCTC iMudra ഉപയോഗിച്ച് നിങ്ങൾക്ക് ആർക്കും പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ഫിസിക്കൽ, ഡിജിറ്റൽ കാർഡാണ് IRCTC iMudra. ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനിൽ ഷോപ്പിംഗ് നടത്താം, ബില്ലുകൾ അടയ്ക്കാം, ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാം, മൊബൈൽ റീചാർജ് ചെയ്യാം, ട്രെയിൻ, ഫ്ലൈറ്റ്, ഹോട്ടൽ എന്നിവയുടെ ബുക്കിങ്ങും ചെയ്യാം.
IRCTC iMudra Wallet ലേക്ക് പണം ഇടാൻ നിങ്ങൾക്ക് ഡെബിറ്റ് കാർഡ്, UPI അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. പണം ഇടുന്നതിന് നിങ്ങളുടെ iMudra അപ്ലിക്കേഷനിലെ Add Money എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് തുക നിങ്ങളുടെ വാലറ്റിൽ ലോഡുചെയ്യുക. ഇതിനിടയിൽ ജനുവരി 29 മുതൽ ട്രെയിനുകൾക്കും ഫ്ലൈറ്റുകൾക്കും പുറമെ IRCTC ബസുകളിലും ബുക്ക് ചെയ്യാൻ ആരംഭിച്ചു. ഇതോടെ ഐആർസിടിസി പോർട്ടൽ സന്ദർശിച്ച് യാത്രക്കാർക്ക് ബസുകൾ ബുക്ക് ചെയ്യാനും കഴിയും. ഇതിൽ,നിങ്ങൾക്ക് ബസുകളുടെ എല്ലാത്തരം ഓപ്ഷനുകളും ലഭിക്കും അതായത് Volvo, AC ബസ്, നോൺ എസി ബസ് അങ്ങനെ നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.