ആറ്റിങ്ങൽ: Road Accident: ദേശീയ പാതയിൽ ആറ്റിങ്ങലിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതര പരിക്കുകളോടെ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ സ്വദേശിയായ മനീഷാണ് അപകടത്തിൽ മരണപ്പെട്ടത്.  സംഭവം നടന്നത് രാത്രി 12 മണിയോടെയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: K Ajith Passed Away: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ.അജിത് അന്തരിച്ചു


ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് മനീഷും നയനും സഞ്ചരിച്ചു വന്ന ബൈക്ക് ആറ്റിങ്ങൽ പള്ളിക്ക് മുന്നിൽ എത്തിയപ്പോൾ റോഡ് മുറിച്ചു കടന്ന കാൽനാടായാത്രക്കാരനെ ഇടിച്ച ശേഷം റോഡിനു മധ്യത്തിലുള്ള ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.  ഇതോടെ ബൈക്കിലുണ്ടായിരുന്ന നയന്റെ തല ഡിവൈഡറിൽ ഇടിക്കുകയും മനീഷ് എതിർ വശത്തേക്ക് തെറിച്ചു വീഴുകയും അതുവഴി വന്ന കാർ ദേഹത്ത് കയറി ഇറങ്ങുകയുമായിരുന്നു. കാർ ദേഹത്ത് കയറിയിറങ്ങിയപ്പോൾ തന്നെ മനീഷിൻറെ ജീവൻ നിലച്ചിരുന്നു. അപകടത്തീ തുടർന്ന് പരിക്കേറ്റ കാൽ നടയാത്രക്കാരനെയും നയനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ


 


ശബരിമലയിൽ തിരക്ക് തുടരുന്നു; ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകന യോഗം


ശബരിമല: ശബരിമലയിൽ തീ‍ർത്ഥാടകരുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്. ഇന്ന് 82,365 തീ‍ർത്ഥാടകരാണ് ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ എ കെ ശശീന്ദ്രനും എം ബി രാജേഷും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ തുടർച്ചയായി ശബരിമല പാതയിൽ ഗതാഗത കുരുക്കുണ്ടാകുന്നതും ചർച്ച ചെയ്യും. ഒപ്പം നിലയ്ക്കലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയും ചർച്ച ചെയ്യും. 


Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


 


ശബരിമലയുമായി ബന്ധപ്പെട്ടുള്ള 32 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലനവും ഇന്നത്തെ യോഗത്തിൽ വിലയിരുത്തുമെന്നും സൂചനയുണ്ട്. കൂടാതെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇന്ന് പമ്പയിലും ശബരിമലയിലും സന്ദർശനം നടത്തും.  സന്ദർശനത്തിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പോലീസിന്റെ ക്രമീകരണങ്ങൾ ഡിജിപി വിലയിരുത്തും. പമ്പയിലെ അവലോകന യോഗത്തിനുശേഷം പോലീസ് മേധാവി സന്നിധാനത്തും എത്തും.  ഇതിനിടയിൽ ശബരിമല തീർത്ഥാടനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിലക്കലിൽ ആവശ്യത്തിന് ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടില്ല എന്ന ആരോപണവുമുണ്ട്. ബേസ് ക്യാമ്പിലെ വാഹന പാർക്കിങ്ങിലടക്കം കരാറുകാരുമായുള്ള തർക്കം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. ഇതിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലുണ്ടായ വീഴ്ചയാണ് ഭക്തരെ വലയ്ക്കാൻ കാരണമെന്ന് പ്രതിപക്ഷം വിമർശിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.