പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീട്ടു മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജുവാണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വയനാട്ടിലെ അനധികൃത മരംമുറി; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി


വീട്ടുമുറ്റത്തു നിന്ന് അനക്കം കേട്ട് പുറത്തിറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  വീടിന്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടപ്പോൾ ബിജു ആനയെ ഓടിക്കാൻ ഇറങ്ങിയതാണ് പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  വിവരമറിഞ്ഞ പമ്പ പോലീസ് സ്ഥലത്തെത്തിയിരുന്നു.  


Also Read: ശുക്ര-രാഹു സംഗമത്തിലൂടെ വിപരീത രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


കടലാക്രമണം രൂക്ഷം; മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി


സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. രണ്ട് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൊഴിയൂർ വരെ കടൽകയറി. കടൽകയറിയതിനെ തുടർന്ന് പൊഴിയൂരിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലകളിൽ കടൽ കയറി.


Also Read: കുംഭ രാശിയിൽ ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം


 


തുമ്പ തീരത്ത് 100 മീറ്ററോളം തിരമാലയടിച്ച് കയറി. വർക്കലയിലും കടൽക്ഷോഭം രൂക്ഷമാണ്. വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പൊഴിയൂർ സർക്കാർ യുപി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. തൃശൂർ പെരിഞ്ഞനത്ത് വെള്ളവും മണ്ണും കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുറക്കാട് വളഞ്ഞവഴി ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിൽ കടൽ ഇപ്പോഴും പ്രക്ഷുബ്ധം. പള്ളിത്തോട് വീടുകളിൽ വെള്ളം കയറി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.