രണ്ടു `സവാള`യുടെ വില 65 രൂപ, കണ്ണു തള്ളാൻ വരട്ടെ...
ഈജിപ്തിൽ നിന്നും ഇറക്കുമതി ചെയ്ത സവാള മുംബൈ(Mumbai)യിലാണ് ആദ്യമെത്തിയത്.
ഈജിപ്തിൽ നിന്നും ഇറക്കുമതി ചെയ്ത സവാള മുംബൈ(Mumbai)യിലാണ് ആദ്യമെത്തിയത്. അവിടെ നിന്നും കേരളത്തിലേക്കും. നല്ല വലുപ്പം, നല്ല നിറം, നാടൻ സാവാളയെക്കാൾ വിലക്കുറവ് അങ്ങനെ നിരവധിയാണ് ഈ സവാളയുടെ പ്രത്യേകതകൾ. മൂവാറ്റുപുഴയിലെ എംഎബി ട്രേഡേഴ്സ് ആണ് 10 ടൺ സവാള ഇറക്കുമതി ചെയ്തത്.
Also read: Financial fraud case: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു
ഒരു കിലോയ്ക്ക് 65 രൂപയാണ് ഈ സവാളയുടെ വില. കേരളത്തിൽ ഈ സവാളയ്ക്ക് ആവശ്യക്കാരുണ്ട്. എന്നാൽ, രാജ്യ വ്യാപകമായി ഈ സവളയ്ക്ക് ആവശ്യക്കാർ കുറവാണ്. മൊത്ത വില നാൽപത് രൂപയായിട് പോലും ആവശ്യക്കാർ കുറവാണു എന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികൾ പറയുന്നത്.