രുവനന്തപുരം: ഓണ്‍ലൈന്‍ പഠന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി. സുധീർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന പ്രക്രിയ ആരംഭിച്ചിട്ട് 23 ദിവസം കഴിഞ്ഞിട്ടും ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 


പഠന സൗകര്യമില്ലാത്തതിനാല്‍ മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തെ തുടര്‍ന്ന് ജൂണ്‍ മാസം രണ്ടാംതീയ്യതി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് ഇനി 261000 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന സൗകര്യമില്ലാത്തത് എന്നാണ്. 


DRDO വ്യാജ തിരിച്ചറിയൽ കാർഡ്; NIA അന്വേഷണം തുടങ്ങിയതതോടെ പ്രമുഖർ അങ്കലാപ്പിൽ!


കൂടാതെ ജൂണ്‍ 15ന് മുന്‍പ് അവര്‍ക്ക് സൗകര്യമൊരുക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇതു നടപ്പാക്കുമെന്നുമാണ്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ല.


തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയക്കുന്നത് തന്നെ ജൂണ്‍ 12-ാം തീയ്യതിയാണ്. ഈ കാര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപപോലും അനുവദിച്ചില്ല. തദ്ദേശസ്ഥാപനങ്ങള്‍ ഒന്നും തന്നെ സ്വന്തം നിലക്ക് ഇക്കാര്യങ്ങള്‍ ചെയ്തിട്ടില്ല. 


സേവന യുവജന സംഘടനകളും, സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ ചെയ്ത സഹായം മാത്രമാണുള്ളത്. എന്നിട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചിരിക്കുന്നത് ഈ സംസ്ഥാനത്ത് 89 കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പഠന സൗകര്യം ആകാനുള്ളു എന്നാണ്. 


മണിപ്പുരിൽ ബിജെപിയുടെ തന്ത്രപരമായ നീക്കം; ഹിമന്ദ ബിശ്വ ശർമ്മ കളത്തിലിറങ്ങി! 


ഇത് പച്ചക്കള്ളമാണെന്നും സര്‍ക്കാര്‍ കള്ളക്കണക്കാണ് പറയുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി. സുധീർ പറഞ്ഞു. 


വയനാട് ജില്ലയില്‍ ആദിവാസി മേഖലകളില്‍ പഠന സൗകര്യം ഇനിയും എത്തിയിട്ടില്ല, ഇടുക്കിയില്‍ ഇടമലക്കുടി,കാന്തല്ലൂര്‍, വട്ടവട, മറയൂര്‍, ബൈസന്‍വാലി തുടങ്ങി നിരവധി പഞ്ചായത്തുകളില്‍ പഠന സൗകര്യം എത്തിയിട്ടില്ല. തിരുവനന്തപുരത്ത് കോട്ടൂര്‍, പൊത്തോട്, ഞാറനീലി, അമ്പൂരി തുടങ്ങിയ ആദിവാസി മേഖലകളില്‍ മാത്രം 300 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


സംസ്ഥാനത്ത് 21000 ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി 85 സാമൂഹ്യ പഠന കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്,ഇങ്ങനെ 1 ലക്ഷത്തിലധികം കുട്ടികള്‍ ഇന്ന് ഓണ്‍ലൈന്‍ പഠന പ്രക്രിയക്ക് പുറത്താണ്. 


സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള അവരുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ...


ഇത് മറച്ച് വച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. 261000 പേര്‍ക്ക് എങ്ങനെയാണ് സൗകര്യമൊരുക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും, ഫോണും മറ്റ് സാമഗ്രികളും വിതരണം ചെയ്തുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. 


ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമവും പ്രകാരം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് വിദ്യാഭ്യാസം. അത് ഓണ്‍ലൈന്‍ - ടിവി പഠന രീതിയിലാണെങ്കിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. 


ഇതിനായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ഓണ്‍ലൈന്‍-ടിവി പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യ മൊരുക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സുധീർ ആവശ്യപെട്ടു.