മണ്ഡലകാത്തിന് ദിവങ്ങള്‍ മാത്രം ബാക്കി: ഒരുക്കങ്ങൾ നടത്തിയില്ല; വിമർശനവുമായി ഹിന്ദു സംഘടനകൾ
കോടികണക്കിന് തീർത്ഥാകർ എത്തുന്ന ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത ദേവസ്വം വോർഡിനും സർക്കാരിനും എതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹൈന്ദവ സംഘടന നേതാക്കൾ രംഗത്ത് എത്തിയത്.
കോട്ടയം: മണ്ഡലകാലം അടുത്തിട്ടും തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാത്തതിൽ സർക്കാർ അലംഭാവം കാട്ടുന്നുവെന്ന് ഹൈന്ദവ സംഘടന നേതാക്കൾ ആരോപിച്ചു. നിയന്ത്രണങ്ങൾ മാറ്റിയതോടെ വലിയ ഭക്തജന തിരക്ക് ഉണ്ടാകും എന്നിരിക്കെ ഇടത്താവളങ്ങളിലും ശബരിമലയിലും ഒരു സൗകര്യവും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടില്ല. ഇത് ഭക്തോർടുള്ള വെല്ലുവിളിയാണെന്നും ഹൈന്ദവ സംഘടന നേതാക്കൾ പറഞ്ഞു.
കോടികണക്കിന് തീർത്ഥാകർ എത്തുന്ന ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത ദേവസ്വം വോർഡിനും സർക്കാരിനും എതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹൈന്ദവ സംഘടന നേതാക്കൾ രംഗത്ത് എത്തിയത്.
Read Also: സർക്കാരിനെതിരായ പരാമർശം; കെഎസ് ആർടിസി എംഡി ബിജൂ പ്രഭാകറിനെ പുറത്താക്കണമെന്ന് കാനം രാജേന്ദ്രൻ
നിയന്ത്രണങ്ങൾ എല്ലാം മാറ്റിയിട്ടും വേർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവരെ മാത്രമാണ് ശബരിമലയിലേക്ക് കടത്തി വിടുന്നത്. ഇതു ശരിയായ നടപടി അല്ല. ഇതിൽ നിന്നും ദേവസ്വം ബോർഡ് പിന്നോട്ട് പോകണം. ശബരിമലയിലേക്ക് ഉള്ള റോഡുകൾ ഒന്നും നന്നാക്കിയിട്ടില്ല, വിരി വെയ്ക്കുന്നത്തിനു മതിയായ സൗകര്യം ഇല്ല, ശൗചാലയങ്ങളും സജ്ജമാക്കിയിട്ടില്ല.
പ്രളയത്തിൽ തകർന്ന പമ്പയിലും സൗകര്യങ്ങൾ അപര്യാപതം. പമ്പയിലും സന്നിധാനത്തും സൗജന്യ അന്നദാനം നടത്താൻ ഹൈന്ദവ സംഘടനകൾക്ക് അനുമതി നൽകുന്നില്ല. കടുത്ത അവഗണനയാണ് ഇക്കുറിയും തീർത്ഥടാകാരോട് സർക്കാർ കാട്ടുന്നത്.
Read Also: FIFA World Cup 2022: ഇത്തവണ മെസി കപ്പടിക്കും; മണിയാശാൻ ഉറപ്പിച്ചു പറയുന്നു വിജയം അർജന്‍റീനയ്ക്കെന്ന്
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഉള്ള പാതയുടെ നവീകരണം അശാസ്ത്രീയം ആണന്നും ഹൈന്ദവ സംഘടന നേതാക്കൾ കുറ്റപ്പെടുത്തി. വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജ ശേഖരൻ, ഹിന്ദു ഐക്യവേദി വക്താവ് ഇ എസ് ബിജു, ക്ഷേത്രം സംരക്ഷണ സമതി ജനറൽ സെക്രട്ടറി കെ എസ് നാരായൺ, അയ്യപ്പ സേവ സമാജം ജനറൽ സെക്രട്ടറി അമ്പോറ്റി കൊഴഞ്ചേരി തുടങ്ങിയവർ കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...