FIFA World Cup 2022: ഇത്തവണ മെസി കപ്പടിക്കും; മണിയാശാൻ ഉറപ്പിച്ചു പറയുന്നു വിജയം അർജന്‍റീനയ്ക്കെന്ന്

കടുത്ത ഫുട്‌ബോള്‍ ആരാധാകനാണ് എംഎം മണി. ഇഷ്ട ടീം എന്നും അര്‍ജന്റീന തന്നെ. വിജയിച്ചാലും പരാജയപെട്ടാലും ഇഷ്ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്ടമുണ്ട്. എങ്കിലും നേര്‍ക്ക് നേര്‍ പോരാട്ടമെന്ന നിലയില്‍ ഇഷ്ടകൂടുതല്‍ ഫുട്‌ബോളിനോട് തന്നെ. നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്‌ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ് എംഎം മണിയുടെ പ്രതീക്ഷ.

Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 02:50 PM IST
  • കടുത്ത ഫുട്‌ബോള്‍ ആരാധാകനാണ് എംഎം മണി. ഇഷ്ട ടീം എന്നും അര്‍ജന്റീന തന്നെ.
  • നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്‌ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ് എംഎം മണിയുടെ പ്രതീക്ഷ.
  • ക്രിക്കറ്റിനോടും ഇഷ്ടമുണ്ടെങ്കിലും നേര്‍ക്ക് നേര്‍ പോരാട്ടമെന്ന നിലയില്‍ ഇഷ്ടകൂടുതല്‍ ഫുട്‌ബോളിനോട് തന്നെ.
FIFA World Cup 2022: ഇത്തവണ മെസി കപ്പടിക്കും; മണിയാശാൻ ഉറപ്പിച്ചു പറയുന്നു വിജയം അർജന്‍റീനയ്ക്കെന്ന്

ഇടുക്കി: അര്‍ജന്‍റീനിയന്‍ ഫുട്‌ബോളിന്‍റെ വലിയ ആരാധകനാണ് മുതിര്‍ന്ന സി.പി.എം നേതാവായ എം.എം മണി എം.എല്‍.എ. ഇത്തവണ അര്‍ജന്‍റീന കിരീടം നേടുമെന്ന് തന്നെയാണ് മണിയാശാന്‍റെ വിശ്വാസം. ഇടുക്കി നെടുങ്കണ്ടത്ത് കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് എം.എം മണി ഫുട്‌ബോൾ വിശേഷങ്ങള്‍ പങ്കുവെച്ചു.

കടുത്ത ഫുട്‌ബോള്‍ ആരാധാകനാണ് എംഎം മണി. ഇഷ്ട ടീം എന്നും അര്‍ജന്റീന തന്നെ. വിജയിച്ചാലും പരാജയപെട്ടാലും ഇഷ്ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്ടമുണ്ടെങ്കിലും നേര്‍ക്ക് നേര്‍ പോരാട്ടമെന്ന നിലയില്‍ ഇഷ്ടകൂടുതല്‍ ഫുട്‌ബോളിനോട് തന്നെ. നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്‌ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ് എംഎം മണിയുടെ പ്രതീക്ഷ.

Read Also: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചു; ഗവർണറുടെ തുടർനടപടി നിർണായകം

സംസ്ഥാന സര്‍ക്കാരിന്റെ ഫുട്‌ബോള്‍ പരിശീലന പ്രചരണ പരിപാടിയായ  വണ്‍മില്യണ്‍ ഗോള്‍ പദ്ധതിയിലൂടെ, കേരളത്തില്‍ കൂടുതല്‍ ഫുട്‌ബോള്‍ ആവേശം നിറയുമെന്നാണ്, എംഎം മണിയുടെ പ്രതീക്ഷ. വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയുടെ ഇടുക്കി ജില്ലാ തല ഉത്ഘാടനം, കുട്ടികള്‍ക്കൊപ്പം, ഫുട്‌ബോള്‍ തട്ടിയാണ് എംഎം മണി നിര്‍വ്വഹിച്ചത്. ലക്ഷ്യം തെറ്റാതെ ഗോള്‍ പോസ്റ്റിലേയ്ക്ക്, ഗോള്‍ തൊടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഫുട് ബോളും സമ്മാനിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News