തിരുവനന്തപുരം: തമിഴ്നാടിന് മുല്ലപ്പെരിയാറിലെ ബേബി ഡാം (Mullaperiyar baby dam) ബലപ്പെടുത്താന്‍ പ്രദേശത്തെ മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കിയ വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് (Water level) 152 അടിയാക്കണമെന്നും ബേബി ഡാം ബലപ്പെടുത്തണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തുവെന്നാണ് പ്രതിപക്ഷം (Opposition) ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കയും അരക്ഷിതാവസ്ഥയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മരംമുറി ഉത്തരവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍വരുന്നത് ആറാം തിയതിയാണെന്നും ഏഴാം തിയതി തന്നെ ഉത്തരവ് മരിവിപ്പിച്ചെന്നും അടിയന്തര പ്രമേയത്തിന് മറുപടി പറയവേ വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.


ALSO READ: Baby Dam Tree Cutting | ബേബി ഡാമിൽ മരം മുറിക്കില്ല, ഉറപ്പിച്ച് സർക്കാർ


കേരളത്തിന്റെ സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നുതന്നെയാണ് സര്‍ക്കാര്‍ നയം. അതിനെതിരായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ച നിലപാടിനെതിരെ ഏത് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചാലും അത് അം​ഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. തമിഴ്‌നാട് പരസ്യപ്പെടുത്തിയില്ലെങ്കില്‍ ഉത്തരവ് എന്താകുമായിരുന്നെന്നും എന്തിനാണ് മന്ത്രിക്കസേരിയില്‍ ഇരിക്കുന്നതെന്നും മന്ത്രി എകെ ശശീന്ദ്രനോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.


മരംമുറിക്കാനുള്ള അനുമതി മന്ത്രി അറിയാതെ പോയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. വൈല്‍ഡ് ലൈഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ വനംമന്ത്രിയുമാണ്. ഇവരറിയാതെ ഉത്തരവ് നല്‍കില്ല. 152 അടിയിലേക്ക് വെള്ളം സംഭരിക്കാൻ തമിഴ്‌നാടിന് അനുവാദം നൽകാനുള്ള നാടകമാണിതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


ALSO READ: Congress strike | ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം


മരംമുറിക്കാന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരിഹസിച്ചു. ഭരണനേതൃത്വത്തിന്റെ അറിവില്ലാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം വിളിക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നും ഉത്തരവ് മരവിപ്പിക്കാതെ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.