തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറി ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത് വീഴ്ചയാണെന്നും നടപടി ഉണ്ടാവുമെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മരം മുറിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ നടപടി. ബേബി ഡാമിൽ 1 5 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ പിണറായി വിജയന് നന്ദി അറിയിച്ച സ്റ്റാലിൻറെ കത്ത് വന്നതോടെയാണ് മന്ത്രിമാർ മരം മുറി അറിഞ്ഞതെന്നാണ് പറയുന്നത്.
പി.സി.സി.എഫ് ബെന്നിച്ചൻ തോമസാണ് മരം മുറിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനും പകർപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയും സെൻസിറ്റിവായ പ്രശ്നത്തിൽ ഒരു ഉദ്യോഗസ്ഥനുമാത്രം എങ്ങിനെ ഉത്തരവിടാൻ പറ്റും എന്നാണ് ആലോചിക്കുന്നത്.
പ്രതിപക്ഷവും ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...