Oxygen വിതരണം പ്രതിസന്ധിയിൽ; കാസർകോടും വയനാടും ഓക്സിജൻ ക്ഷാമം
സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്‍ ഉല്‍പാദനം ഉണ്ടെങ്കിലും എത്തിക്കാന്‍ വാഹനങ്ങളുടെ കുറവുണ്ടെന്ന് പെട്രോളിയം ആന്‍സ് എക്സ്പ്ലോസീവ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു
കാസർകോട്: കാസര്‍കോടും വയനാടും ഓക്സിജൻ (Oxygen) ക്ഷാമം. സ്വകാര്യ ആശുപത്രികളിലാണ് (Private Hospitals) ഓക്സിജൻ ക്ഷാമം നേരിട്ടത്. വിതരണ ഏജന്‍സികള്‍ ഓക്സിജന്‍ എത്തിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്‍ ഉല്‍പാദനം ഉണ്ടെങ്കിലും എത്തിക്കാന്‍ വാഹനങ്ങളുടെ കുറവുണ്ടെന്ന് പെട്രോളിയം ആന്‍സ് എക്സ്പ്ലോസീവ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ഉച്ചയോടെയാണ് കാസര്‍കോട്ടെയും വയനാട്ടിലെയും മൂന്ന് സ്വകാര്യആശുപത്രികളില്‍ ഓക്സിജന്‍ (Oxygen) ക്ഷാമം ഉണ്ടായത്. കാസര്‍കോട് കിംസ് സണ്‍റൈസ്, ചെങ്കള ഇ. കെ നായനാര്‍ ആശുപത്രികളിലാണ് സ്റ്റോക്ക് സിലിണ്ടറുകള്‍ തീര്‍ന്നത്. രണ്ടുമണിക്കൂറിനുശേഷം കണ്ണൂരില്‍ നിന്ന് 15 സിലിണ്ടര്‍ എത്തിച്ചതോടെ കിംസ് സണ്‍റൈസിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. എന്നാല്‍ ഇ.കെ നായനാര്‍ ആശുപത്രിയില്‍ മതിയായ സിലിണ്ടറുകള്‍ ലഭ്യമായില്ല. 12 കോവിഡ് (Covid) രോഗികള്‍ക്കാണ് ഇവിടെ ഓക്സിജന്‍ ആവശ്യമുളളത്. ഇവിടേക്ക് താൽക്കാലികമായി ഓക്സിജൻ എത്തിച്ചെങ്കിലും മതിയാകാതെ വന്നേക്കുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ALSO READ: covid19: ഒാക്സിജൻ കോൺസട്രേറ്റർ രാജ്യത്ത് തന്നെ നിർമ്മിക്കും,സാങ്കേതിക വിദഗ്ദരെ അയക്കുമെന്ന് ഇസ്രായേൽ
കൽപറ്റ ഫാത്തിമ മാതാ ആശുപത്രിയില്‍ ഓക്സിജൻ ആവശ്യമുള്ള നാല് രോഗികളാണ് ചികിത്സയിലുള്ളത്. ഒരു രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തുകയും ചെയ്തു. സംസ്ഥാനത്ത് ഓക്സിജന്റെ ആവശ്യകത പ്രതിദിനം മൂന്ന് ടണ്ണോളം വര്‍ധിച്ചതായി പെട്രോളിയം ആന്‍സ് എക്സ്പ്ലോസീവ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഇതനുസരിച്ച് ഉല്‍പാദനമുണ്ടെങ്കിലും എത്തിക്കുന്നതിനുളള വാഹനങ്ങളുടെ കുറവ് തടസമാകുന്നതായി പെസോ അറിയിച്ചു. എല്‍എന്‍ജി ടാങ്കറുകള്‍ ഓക്സിജന്‍ ടാങ്കറുകളായി മാറ്റുന്നുവെന്നും പെസോ അധികൃതര്‍ വ്യക്തമാക്കി.
മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ നിലച്ചത് കാരണമാണ് ആശുപത്രികൾ പ്രതിസന്ധിയിലായത്. കാസർകോട് ഓക്സിജൻ പ്ലാൻ്റില്ല. കണ്ണൂരിലെ പ്ലാൻ്റിൽ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജൻസികൾ വഴിയുമാണ് കാസർകോട്ടേക്ക് ഓക്സിജൻ എത്തിച്ചിരുന്നത്. കലക്ടറുടെ കത്തുണ്ടെങ്കിൽ മാത്രമേ ഓക്സിജൻ സിലിണ്ടറുകൾ കേരളത്തിലേക്ക് കൊടുക്കാവൂ എന്ന് നിർദ്ദേശമുണ്ടെന്നും കത്ത് ഹാജരാക്കിയിട്ടും സിലിണ്ടർ തരാൻ വിതരണക്കാർ തയ്യാറല്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരു ദിവസം കുറഞ്ഞത് 160 സിലിണ്ടർ കാസർകോട് ആവശ്യമുണ്ട്. ഉടനടി ബദൽ സംവിധാനം ഒരുക്കണമെന്നാണ് ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...