Covid വ്യാപനം; സംസ്ഥാനത്ത് 10 ദിവസത്തിനിടെ രോ​ഗം ബാധിച്ചത് 1071 ആരോ​ഗ്യപ്രവർത്തകർക്ക്

കണ്ണൂരിൽ അഞ്ച് ദിവസത്തിനിടെ 170 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. ഇന്നലെ  മാത്രം 36 പേർ രോഗബാധിതരായി

Written by - Zee Malayalam News Desk | Last Updated : May 10, 2021, 02:51 PM IST
  • രോഗികളുടെ എണ്ണത്തിന് ആനുപാതികമായ ആരോഗ്യപ്രവർത്തകരില്ലെങ്കിൽ ഗുതുര സാഹചര്യം ഉണ്ടായേക്കും
  • രോഗം ഗുരുതമല്ലാത്ത സിഎഫ്എൽടിസി, ഡോമിസിലറി കേന്ദ്രങ്ങളിൽ ഡോക്ടർ നേരിട്ട് പരിശോധിക്കുന്നത് ഒഴിവാക്കണം
  • ഓൺലൈൻ ചികിത്സയ്ക്ക് വിരമിച്ച ഡോക്ടർമാരെയും ഉപയോഗിക്കണം
  • ആരോ​ഗ്യപ്രവർത്തകരുടെ ബന്ധുക്കൾക്കും വാക്സിൻ ഉറപ്പാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു
Covid വ്യാപനം; സംസ്ഥാനത്ത് 10 ദിവസത്തിനിടെ രോ​ഗം ബാധിച്ചത് 1071 ആരോ​ഗ്യപ്രവർത്തകർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോ​ഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇരട്ടിയാകുന്നു. പത്ത് ദിവസത്തിനിടെ 1071 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് (Covid) ബാധിച്ചത്. കണ്ണൂരിൽ സ്ഥിതി അതീവ ​ഗുരുതരമാണ്. കണ്ണൂരിൽ അഞ്ച് ദിവസത്തിനിടെ 170 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. ഇന്നലെ  മാത്രം 36 പേർ രോഗബാധിതരായി. കൂടുതൽ ആരോഗ്യപ്രവർത്തകരെ (Health Workers) നിയമിച്ചില്ലെങ്കിൽ സാഹചര്യം ഗുരുതരമാകുമെന്ന് ചൂണ്ടിക്കാട്ടി കെജിഎംഒഎ സർക്കാരിന് കത്ത് നൽകി.

കാസർഗോഡ്, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലും ഗുരുതരമാണ്. ആദ്യതരംഗത്തെ അപേക്ഷിച്ച്  രണ്ടാം തരംഗത്തിൽ (Covid Second Wave) കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇരട്ടിയാവുകയാണ്.  ആദ്യഘട്ടത്തിൽ 60 വരെയായിരുന്നെങ്കിൽ ഇപ്പോൾ പ്രതിദിനം നൂറിലധികം പേർക്കാണ് രോഗം ബാധിക്കുന്നത്. 115, 127, 115 , 124 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുടെ കണക്ക്. രോഗികളുടെ എണ്ണം കുത്തനെ കൂടുന്നത് കണക്കാക്കി സർക്കാർ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമ്പോൾ ആരോഗ്യപ്രവർത്തകരുടെ ലഭ്യത പ്രതിസന്ധിയിലാണ്.  വാക്സിൻ സ്വീകരിച്ചതിനാൽ രോഗം ഗുരുതരമാകുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.

ALSO READIndia Covid updates: പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 3.66 ലക്ഷം കേസുകൾ

കൊവിഡ് ബാധയും വിശ്രമമില്ലാത്ത ജോലി സാഹചര്യവും കണക്കിലെടുത്താണ് കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്ന് കെജിഎംഒഎ നിർദേശിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായ ആരോഗ്യപ്രവർത്തകരില്ലെങ്കിൽ ഗുതുര സാഹചര്യം ഉണ്ടായേക്കും. രോഗം ഗുരുതമല്ലാത്ത സിഎഫ്എൽടിസി, ഡോമിസിലറി കേന്ദ്രങ്ങളിൽ ഡോക്ടർ നേരിട്ട് പരിശോധിക്കുന്നത് ഒഴിവാക്കണം.   ഓൺലൈൻ ചികിത്സയ്ക്ക് വിരമിച്ച ഡോക്ടർമാരെയും ഉപയോഗിക്കണം. പിജി പഠനത്തിന് പോയ ഡോക്ടർമാരിൽ കോഴ്സ് കഴിഞ്ഞവരെ തിരികെയെത്തിക്കണം. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിനേക്കാൾ ഉചിതം നിലവിൽ ഉള്ളവയിൽ കിടക്കകളുടെ എണ്ണം കൂട്ടണം. ആരോ​ഗ്യപ്രവർത്തകരുടെ ബന്ധുക്കൾക്കും വാക്സിൻ ഉറപ്പാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.

അതേസമയം പോലീസുകാരുടെ (Police) സ്ഥിതിയും വ്യത്യസ്തമല്ല. ജനത്തിരക്ക് നിയന്ത്രിക്കാനാണ് ലോക്ക്ഡൗൺ കൊണ്ടുവന്നതെങ്കിലും വരുന്ന ദിവസങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളാണെന്നതും കമ്പനികൾ പലതും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളതാണെന്നതും പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രവർത്തി ദിവസമായതിനാൽ നിരത്തിൽ വൻ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.

ALSO READ: Covid19: എറണാകുളം ജില്ലയിൽ ഇനി ഒഴിവുള്ളത് 2000-ൽ താഴെ കിടക്കകൾ

എന്നാൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ കോവിഡ് ബാധിതരായി മാറുന്നത് പോലീസിന്റെ ഇടപെടലിനെ ബാധിക്കുന്നുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോഗബാധ കണ്ടെത്തിയത്. ആരോ​ഗ്യപ്രവർത്തകർക്കും പൊലീസിനും വാക്സിൻ അടിയന്തരമായി നൽകിയതിനാൽ രോ​ഗതീവ്രത കുറയുന്നുണ്ടെങ്കിലും രോ​ഗവ്യാപനം കുറയുന്നില്ല. ഇത് ഇവരുടെ കുടുംബങ്ങളിൽ ഉള്ളവർ രോ​ഗബാധിതരാകുന്നതിന് കാരണമാകുന്നു.

രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന് മുതൽ പൊലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു. നിരത്തിലിറങ്ങി പ്രതിദിന ഡ്യൂട്ടി ചെയ്യുന്നവർ സ്റ്റേഷനിൽ വരേണ്ടന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News