തിരുവനന്തപുരം: ശ്രീശാന്തിന് കെസിഎ വിരമിക്കൽ മത്സരം നൽകണമായിരുന്നുവെന്ന് ബിസിസിഐ അംപയർ പി രംഗനാഥൻ. കേരളത്തിനുള്ള മികച്ച താരമായിരുന്നു ശ്രീശാന്ത്. അവസാന മത്സരം കളിക്കാനുളള അവസരം നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് ലഭിക്കാത്തതിൽ എല്ലാവർക്കും വിഷമമുണ്ട്. ക്രിക്കറ്റിൽ ഇപ്പോൾ താരങ്ങളെ നിയന്ത്രിക്കുന്നത് ഫ്രാഞ്ചൈസികളാണെന്നും രംഗനാഥൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീശാന്തിന്റെ വിരമിക്കൽ തീരുമാനം മികച്ചതാണ്. ഇനി അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവരം ലഭിക്കുമായിരുന്നില്ല. വലിയ വിവാദങ്ങൾ നേരിട്ടിട്ടും അതിനെയെല്ലാം നേരിട്ട് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ച് വന്നതിനെ ഏറെ അഭിനന്ദിക്കുന്നു. ശ്രീശാന്ത് പണത്തിന് വേണ്ടി അത്തരം കോഴ വിവാദം നടത്തുമെന്ന് താൻ കരുതുന്നില്ല. അങ്ങനെ ഒരാളല്ല ശ്രീശാന്ത്. അവസാനം സുപ്രീം കോടതി ശ്രീശാന്ത് നിരപരാധിയാണെന്ന് പറഞ്ഞ് വെറുതെ വിട്ടു.


ശ്രീശാന്തിന്റെ കോഴ വിവാദത്തിന് പിന്നിൽ എന്താണെന്ന്  ഇപ്പോഴും അവ്യക്തമാണ്. അതറിയാൻ എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്.  ശ്രീയ്ക്ക് ഇനി പരിശീലകനായും ഉപദേശകനായും ക്രിക്കറ്റിന്റെ ഭാഗമാകാം. അത് പുതുതലമുറയിലുള്ളവർക്ക് ഏറെ സഹയകരമാകും. ക്രിക്കറ്റിൽ ഇപ്പോൾ താരങ്ങളെ നിയന്ത്രിക്കുന്നത് ഫ്രാഞ്ചൈസികളാണ്. താരങ്ങൾ ഏത് കളികൾ കളിക്കണം എന്ന് അവരാണ് ഇപ്പോൾ തീരുമാനിക്കുന്നത്. താരങ്ങൾ ആഭ്യന്തര മത്സരം കളിക്കാൻ തയ്യാറാകണം. അത് ഏത് ഫോർമാറ്റിലും കളിക്കാനുള്ള പരിശീലനം അവര്‍ക്ക് ലഭിക്കും.


ഐപിഎല്ലിൽ താരങ്ങൾ കാണിക്കുന്ന പ്രകടനം ഇന്ത്യൻ ടീമിലും കാണിക്കാൻ തയ്യാറാവണം. ഇന്ത്യൻ താരങ്ങളുടെ അമിത ആത്മവിശ്വാസമാണ് കഴിഞ്ഞ ലോകകപ്പിലെ തോൽവിക്ക് കാരണം. അത് ഇനി ഉണ്ടാവൻ പാടില്ല. വെസ്റ്റിൻഡീസ് ടീമിന്റെ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഐപിഎൽ മത്സരങ്ങളാണ്. സഞ്ജു സാംസൺ കഴിവുള്ള താരമാണ്. എന്നാൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചപ്പോൾ അത് വേണ്ട രീതിയിൽ വിനിയോഗിച്ചില്ല.


കളിയിലെ സ്ഥിരതയില്ലായ്മ ഇപ്പോഴും വലിയ വെല്ലുവിളിയാണ്. കീപ്പർ കം ബാറ്റ്സ് മാൻ റോളിൽ മികച്ച രീതിയിൽ കളിക്കുന്ന രണ്ട് പേർ നിലവിൽ ഇന്ത്യൻ ടീമിലുണ്ട്. അവരെ മറികടന്ന് വേണം സഞ്ജുവിന് ഇന്ത്യൻ ടീമിലെത്താൻ. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചാൽ അത് സഞ്ജുവിന് ഗുണം ചെയ്യും. ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച ടീം ഡല്‍ഹിയാണ്. ധോണി ചെന്നൈയുടെ നായക പദവി ഒഴിഞ്ഞെങ്കിലും നിയന്ത്രിച്ചതെല്ലാം അദ്ദേഹം തന്നെയായിരുന്നുവെന്നും പി രം​ഗനാഥൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.