തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ സഹകരണ സംഘങ്ങളെ ഏല്‍പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതി. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലാകും പദ്ധതി ആദ്യം നടപ്പാക്കുക. നെല്ല് സംഭരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്‍റണിയുടെ നേതൃത്വത്തിലുളള സമിതിയാണ് പഠനം നടത്തുക.  പാലക്കാട് ജില്ലയിലെ കര്‍ഷകരുമായും സഹകരണ സംഘങ്ങളുമായും സമിതി ചര്‍ച്ച ചെയ്യും. 


സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന സംഭരിക്കുന്ന നെല്ല് ഇപ്പോള്‍ സ്വകാര്യ മില്ലുകള്‍ മുഖേനയാണ് അരിയാക്കി മാറ്റുന്നത്.