തിരുവനന്തപുരം: പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആരു മല്‍സരിക്കണമെന്ന കാര്യത്തില്‍ ഈ മാസം 30ന് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്‍ഡിഎ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്നും മല്‍സരിക്കാന്‍ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി താല്‍പ്പര്യം അറിയിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 


50 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. എം. മാണിയുടെ നിര്യാണത്തോടെയാണ് മണ്ഡലത്തില്‍ ഒഴിവ് വന്നത്. 
 
സെപ്റ്റംബര്‍ 23നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.