പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  എംബി രാജേഷും സിപിഎം നേതാവായ ഭാര്യാസഹോദരനും ബിജെപിയും ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിതെന്ന് വിഡി സതീശൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളെ അപമാനിച്ചത് ക്ഷമിക്കില്ലെന്നും മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജിക്കായി പ്രതിഷേധം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോൺ​ഗ്രസ് പ്രവർത്തകരുടെ മുറിയിൽ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ലിഫ്ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും സതീശൻ പറഞ്ഞു. 


Read Also: മൂന്ന് ചക്രവാതചുഴി, കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; മുന്നറിയിപ്പ്


കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപി സിപിഎം പാർട്ടികൾ നടത്തിയ നാടകമാണിതെന്നും കേരള പൊലീസ് അടിമക്കൂട്ടമായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. 


പൊലീസിന്റെ വിശദീകരണത്തിൽ വൈരുദ്ധ്യമുണ്ട്. തൊട്ടടുത്ത് ഉണ്ടായിരുന്ന ബിജെപി, സിപിഎം വനിത പ്രവർത്തകരുടെ മുറി പരിശോധിക്കാത്തത് എന്തുകൊണ്ടാണ്. പൊലീസ് എത്തുന്നതിന് മുമ്പേ ഡിവൈഎഫ്ഐയുടെയും ബിജെപിക്കാരുടെയും ആളുകൾ ഹോട്ടലിലുണ്ടായിരുന്നു. റെയ്ഡ് നടത്താൻ പോകുന്ന വിവരം കൈരളി ടിവി എങ്ങനെ അറിഞ്ഞു. ഇവരെ അറിയിച്ചിട്ടാണോ പൊലീസ് റെയ്ഡ് നടത്താൻ പോകുന്നതെന്നും സതീശൻ ചോദിച്ചു.


Read Also: പ്രശസ്ത ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു


അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിങ് സ്ക്വാഡ് പൊലീസിന് നിർദ്ദേശം നൽകി.


ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് സംഘം പരിശോധന നടത്തിയത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായ പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരശോധന നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.