Kerala Rain Alert: മൂന്ന് ചക്രവാതചുഴി, കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; മുന്നറിയിപ്പ്

Yellow Alert Issued: കേരളത്തിൽ മൂന്ന് ചക്രവാതച്ചുഴികളുടെ സാന്നിധ്യത്താൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : Nov 6, 2024, 09:15 AM IST
  • മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്
  • തെക്കൻ ബം​​ഗാൾ ഉൾക്കടലിന്റെ മധ്യഭാ​ഗത്ത് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു
Kerala Rain Alert: മൂന്ന് ചക്രവാതചുഴി, കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ചക്രവാതച്ചുഴികളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. നവംബർ എട്ട്, ഒമ്പത് തിയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ബം​ഗാൾ ഉൾക്കടലിലും അറബിക്കടലിലും ചക്രവാതച്ചുഴികൾ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കാസ‍ർകോട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ALSO READ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം, കെന്റക്കിയിലും ഇന്ത്യാനയിലും ട്രംപ്; വെര്‍മോണ്ടില്‍ കമലാ ഹാരിസിന് ജയം

മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. തെക്കൻ ബം​​ഗാൾ ഉൾക്കടലിന്റെ മധ്യഭാ​ഗത്ത് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. തെക്കൻ അറബിക്കടലിന്റെ മധ്യഭാ​ഗത്തായും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News