പാലക്കാട്: ദുരഭിമാനക്കൊലയ്ക്ക് ഇരയായ പാലക്കാട് തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട്  മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. അനീഷിന്റെ  മരണത്തിനു കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികൾ നിലവിൽ റിമാൻഡിലാണ്. തുടർ നടപടികൾ പോലീസിന്റെ (Kerala Police) ഭാഗത്തുനിന്നും ശക്തമാക്കും. മുഖ്യമന്ത്രിയുമായി നാളെ ഇക്കാര്യം ചർച്ച ചെയ്യും. പോലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. 


ALSO READ: "ജീവിക്കില്ല 90 ദിവസം"; ആ കൊല വിളി യാഥാർത്ഥ്യമാക്കി


പ്രതികളെ സംബന്ധിച്ച് അനീഷിന്റെ വീട്ടിൽ നിന്നും ലഭിച്ച പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. പരാതി അന്വേഷിച്ച് നടപടി എടുക്കുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട അനീഷിന്റെ  ഭാര്യ ഹരിത, അനീഷിന്റെ  മാതാപിതാക്കൾ എന്നിവരെ കണ്ട് മന്ത്രി ബാലൻ (AK Balan) സംസാരിച്ചു. ആലത്തൂർ എംഎൽഎ കെ. ഡി പ്രസേനൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, ജില്ലാ പഞ്ചായത്ത് അംഗം കെ ബിനുമോൾ മറ്റ് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ എന്നിവരും സന്ദർശനത്തിൽ മന്ത്രിയെ അനുഗമിച്ചു.


ALSO READ: മക്കളെ റോഡിൽ ഇറക്കി വിട്ടതിന് ശേഷം അമ്മ കാമുകനൊപ്പം മുങ്ങി


കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യ വീട്ടുകാർ കൊലപ്പെടുത്തിയത് (Honor Killing). തേങ്കുറിശ്ശിക്ക് സമീപം മാനംകുളമ്പിലാണ് കൊലപാതകം നടന്നത്. കൊല നടത്തിയ അനീഷിന്റെ ഭാര്യ പിതാവും അമ്മാവും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy