മക്കളെ റോഡിൽ ഇറക്കി വിട്ടതിന് ശേഷം അമ്മ കാമുകനൊപ്പം മുങ്ങി

ബംഗളൂരിലടക്കം കറങ്ങി നടന്ന ഇരുവരെയും പോലീസെത്തി അറസ്റ്റു ചെയ്തു. ഒമ്പതും പതിമൂന്നും പ്രായമുള്ള കൂട്ടികളെയാണ് റോഡിൽ ഇറക്കി വിട്ടത്

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 05:40 PM IST
  • ബംഗളൂരിലടക്കം കറങ്ങി നടന്ന ഇരുവരെയും പോലീസെത്തി അറസ്റ്റു ചെയ്തു
  • ഒമ്പതും പതിമൂന്നും പ്രായമുള്ള കൂട്ടികളെയാണ് റോഡിൽ ഇറക്കി വിട്ടത്
  • കോടതി അമ്മയെയും കാമുകനെയും റിമാൻഡ് ചെയ്തു
മക്കളെ റോഡിൽ ഇറക്കി വിട്ടതിന് ശേഷം അമ്മ കാമുകനൊപ്പം മുങ്ങി

പത്തനംതിട്ട: സ്വന്തം മക്കളെ റോഡിൽ ഉപേ​ക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് കടമനിട്ടയിൽ പിടിയിലായത്. ഇവരുടെ ഒൻപതും, പതിമൂന്നും വയസ്സുള്ള കുട്ടികളെയാണ് ഇവർ റോഡിൽ തനിച്ചാക്കി കാമുകനൊപ്പം കടന്നത്. 

ഡിസംബർ 14ന് മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയതാണ് ബീന. പക്ഷെ ബന്ധു വീടിന് സമീപത്തെ റോഡിൽ മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകൻ രതീഷിനൊപ്പം കടക്കുകയായിരുന്നു. തുടർന്ന് രാമേശ്വരത്തും ബംഗളൂരിലുമടക്കം (Bengaluru) കറങ്ങി. കറക്കം കഴിഞ്ഞ കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോഴായിരുന്നു പോലീസിന്റെ പിടിയിലായത്.

ALSO READ: തിരുവനന്തപുരത്ത് 51 കാരി മരിച്ച നിലയിൽ; 26 കാരൻ ഭർത്താവ് അറസ്റ്റിൽ

ഇരുവരും ഉപയോ​ഗിച്ചിരുന്ന സിമ്മുകൾ മാറ്റിയിരുന്നതിനാൽ പോലീസിന് (Kerala Police) പ്രതികളെ കണ്ടെത്തുന്നതിൽ അൽപ്പം കാലതാമസം നേരിട്ടു. പിന്നീടാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇവരെ കണ്ടെത്തിയത്. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ്സെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിരവധി കേസ്സുകളിൽ പ്രതിയാണ് രതീഷ്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്. 

ALSO READ: "ജീവിക്കില്ല 90 ദിവസം"; ആ കൊല വിളി യാഥാർത്ഥ്യമാക്കി

എന്നാൽ രതീഷ് രണ്ട് തവണ വിവാഹം കഴിച്ചയാളാണ്. നിരവധി കേസുകളില്‍ പ്രതിയുമാണ്. അതേസമയം പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി വിവിധ മനുഷ്യാവകാശ (Human Right) പ്രവർത്തകരും രം​ഗത്ത് വന്നിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News