രസിപ്പിക്കുന്ന കൂലോം തായക്കാവിലെ പനിയൻ തെയ്യം അഥവാ കേരളത്തിലെ ഏക പെൺ തെയ്യം
തെയ്യങ്ങളിലെ കോമാളിയാണു പനിയൻ തെയ്യം. മലയസമുദായക്കാരാണു പനിയൻ തെയ്യത്തെ കെട്ടുന്നത്. തെയ്യങ്ങൾക്കിടയിലുള്ള പുറപ്പാട് സമയത്തിൽ ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിൽ അതിനിടയ്‌ക്ക് ആൾക്കാരെ രസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ചില സ്ഥലങ്ങളിൽ മാത്രം കെട്ടുന്ന തെയ്യമാണ് പനിയൻ.
കണ്ണൂർ: തെയ്യാട്ടക്കാവുകളിൽ പലവിധത്തിലുള്ള വ്യത്യസ്തതയാർന്ന തെയ്യക്കോലങ്ങളെ നമ്മൾ കാണാറുണ്ട്. എന്നാൽ ജനങ്ങളെ രസിപ്പിക്കുന്ന ഒരു തെയ്യക്കോലമാണ് പനിയൻ. കേരളത്തിൽ തന്നെ ഏക സ്ത്രി തെയ്യം കെട്ടിയാടുന്ന കണ്ണൂർ ജില്ലയിലെ കൂലോം തായക്കാവിലെ കളിയാട്ടത്തിനാണ് പനിയൻ തെയ്യക്കോലങ്ങൾ കെട്ടിയാടിയത്.
തെയ്യങ്ങളിലെ കോമാളിയാണു പനിയൻ തെയ്യം. മലയസമുദായക്കാരാണു പനിയൻ തെയ്യത്തെ കെട്ടുന്നത്. തെയ്യങ്ങൾക്കിടയിലുള്ള പുറപ്പാട് സമയത്തിൽ ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിൽ അതിനിടയ്‌ക്ക് ആൾക്കാരെ രസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ചില സ്ഥലങ്ങളിൽ മാത്രം കെട്ടുന്ന തെയ്യമാണ് പനിയൻ.
പഴയകാല കൃഷി രീതികളെ ഹാസ്യത്തിന്‍റെ അകമ്പടിയാടെ അവതരിപ്പിക്കുകയും കൂടി നിന്നവരെ പലതും പറഞ്ഞ് കളിയാക്കിയും പനിയന്മാർ കളിയാട്ടവേദിയിൽ നിറഞ്ഞാടും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളൊന്നും പനിയൻ തെയ്യത്തിനില്ല. മുഖപ്പാളയും, അരയിൽ ഒരു വെളുത്ത മുണ്ടും മാത്രം.
മുഖപ്പാളകെട്ടിക്കഴിഞ്ഞാൽ പനിയന്മാർക്കെന്തും പറയാം. വേദാന്തം മുതൽ അശ്ലീലം വരെ അവർ പറയുകയും ചെയ്യും, പക്ഷേ, ഒക്കെയും സാമൂഹ്യ വിമർശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും ഇവർക്ക് ദക്ഷിണയായി നൽകും. നിർബന്ധമായും കെട്ടിയാടേണ്ട ഒരു തെയ്യമല്ല പനിയൻ തെയ്യം. അതുകൊണ്ടുതന്നെ നേർച്ചകളും വഴിപാടുകളും ഒന്നും ഈ തെയ്യത്തിന് ഉണ്ടാവാറില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...