Kannur : പാനൂരിൽ Muslim League പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സമാധാന ചർച്ചയ്ക്കായി ജില്ല ഭരണകൂടത്തിന്റെ ഇടപെടൽ. ഇന്ന് പാ‌ർട്ടികളുടെ സമാധാന യോഗത്തിന് District Collector വിളിപ്പിച്ചു. രാവിലെ 11 മണിക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി അനുരജ്ഞന ചർച്ച ജില്ല കലക്ടർ സംഘടിപ്പിക്കും. നേതാക്കൾ പ്രശ്ന പരിഹാരത്തിന് മുന്നോട്ട് ഇറങ്ങണമെന്ന് കണ്ണൂർ ജില്ല കളക്ടർ TV Subhash ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇന്ന് മൻസൂറിന്റെ മൃതദേഹവുമായി പോയ വിലപായാത്രയ്ക്കിടെ വ്യാപക ആക്രമണം ഉണ്ടായി. സഹപ്രവർത്തകന്റെ കൊലപാതകത്തിൽ പ്രകോപിതരായ ലീ​ഗ് പ്രവർത്തകർ സിപിഎമ്മിന്റെ ഓഫീസുകൾക്ക് തീയിട്ടു. പെരങ്ങത്തൂരിൽ CPM ഓഫീസ്, പാനൂർ ടൗൺ ബ്രാഞ്ച് ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി എന്നീ സിപിഎമ്മിന്റെ ഓഫീസുകൾ മുസ്ലിം ലീ​ഗ് പ്രവർത്തക‌ർ തീയിട്ടു.


ALSO READ : കൂത്തൂപറമ്പിൽ കൊല്ലപ്പെട്ട ലീ​ഗ് പ്രവർത്തകന്റെ വിലാപ യാത്രയ്ക്കിടെ വ്യാപക ആക്രമം, സിപിഎമ്മിന്റെ ഓഫീസകൾ തീയിട്ടു


വൻജനവിലയോടെ പോയ വിലാപ യാത്രക്കിടെയാണ് സംഭവം. ഈ ഓഫീസുകൾക്ക് പിന്നാലെ കാഴ്മാടം കൊച്ചിയങ്ങാടി ഓഫീസുകൾക്കും പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും പ്രകോപിതരായ ലീ​ഗ് പ്രവർത്തകർ തീവെച്ചു. പോസ്റ്റു മാർട്ടത്തിന് ശേഷം മൻസൂറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുകയായിരുന്നു. പോസ്റ്റമാർട്ടത്തിന് ശേഷമാണ് മൻസൂറിനെ വെട്ടി കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമകാരികൾ ബോംബറിഞ്ഞ് പരിക്കേൽപ്പിച്ചുയെന്ന് വ്യക്തമായത്.


22 വയസുകാരനായ മൻസൂർ ലീഗ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മൻസൂറിന് വെട്ടേറ്റത്.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംഭവത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും പരിക്കേറ്റു.


ALSO READ : കണ്ണൂരിൽ അക്രമത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു


ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  മൻസൂർ മരണമടയുകയായിരുന്നു.  സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് ഇവിടെ സംഘർഷം ഉണ്ടായത്.  മുസ്ലീം ലീ​ഗ് വോട്ടുകൾ ഓപ്പൺ വോട്ടായി ചെയ്യിപ്പിക്കണമെന്ന് മൻസൂറും മറ്റുള്ളവരും ആവശ്യപ്പെട്ടപ്പോൾ അവിടെ സംഘർഷം ഉണ്ടാകുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നി​ഗമനം


ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളെ ലക്ഷ്യം വെച്ച് ആക്രമിക്കുകയായരിന്നു എന്ന് മൻസൂറിന്റെ സഹോദരനും പരിക്കേറ്റ മുഹ്സിനും പറഞ്ഞു. ആക്രമകാരികൾ മൻസൂറിന്റെ പേര് ചോദിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നയെന്ന് മുഹ്സിന്റെ വെളിപ്പെടുത്തിയത്. ആക്രമകാരകളായ എല്ലാവരെയും തനിക്ക് പരിചമുള്ളതാണെന്നും മുഹ്സിൻ പറഞ്ഞു.


ALSO READ : CPM-BJP Clash: കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു


മൻസൂറിൻ്റെ രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. 11 പ്രതികളെ തിരിച്ചറഞ്ഞു എന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. ​കൊലപാതകത്തിന് പിന്നിൽ മറ്റ് ​ഗൂഡാലോനകൾ ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും ഇതിനായി ഒരു ടീമിനെ രുപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറയിച്ചു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക