Breaking: NCP യുടെ സംസ്ഥാന അധ്യക്ഷനായി PC Chacko സ്ഥാനമേൽക്കും
നാഷണൽ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലാണ് സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ സ്ഥാനമേൽക്കുമെന്ന് അറിയിച്ചത്
Thiruvananthapuram: നാഷണൽ കോൺഗ്രസ് പാർട്ടിയുടെ (NCP) സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ നിയമിച്ചു. നാഷണൽ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലാണ് സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ (PC Chacko) സ്ഥാനമേൽക്കുമെന്ന് അറിയിച്ചത്. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. എൻസിപിയുടെ മന്ത്രിയെയും ഇന്ന് തീരുമാനിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് പ്രഫുൽ പട്ടേൽ കേരളത്തിൽ എത്തിയത്.
നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ദേശിയ അധ്യക്ഷനായ ശരത് പവാറും പിസി ചോക്കോയ്ക്ക് (PC Chacko) അധ്യക്ഷ സ്ഥാന നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എൻസിപിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം വഹിക്കുന്നത് ടിപി പീതാംബരനാണ്. ഒരു വിഭാഗം പാർട്ടി ആവശ്യത്തെ തുടർന്നാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും .മാറ്റിയത്.
ALSO READ: Pinarayi 2.0 : രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ബന്ധു ക്വോട്ടയും
കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന പിസി ചാക്കോ 2021 മാർച്ചിലാണ് പാർട്ടി വിട്ട് നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. സോണിയ ഖണ്ഡിക്കാൻ അദ്ദേഹം രാജി സമർപ്പിച്ചത്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിൽ തനിക്ക് അവഗണന മത്രമാണ് ലഭിക്കുന്ന അറിയിച്ചു കൊണ്ടാണ് പിസി ചാക്കോ പാർട്ടി വിട്ടത്.
ALSO READ: ഞാനും മരുമകനും പിന്നെ ചിലരും- അങ്ങിനെയൊരു പിണറായി ട്രസ്റ്റുണ്ടാക്കുമോ സി.പി.എം?
തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിലാണ് പി സി ചാക്കോ രാജിക്കായി ഒരുങ്ങിയത്. കേരളത്തിൽ കോൺഗ്രസെന്ന് പാർട്ടയില്ല എ കോൺഗ്രസും ഐ കോൺഗ്രസുമാണുള്ളതെന്ന് പി സി ചാക്കോ അന്ന് കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഈ പാർട്ടിക്കാരുടെ സീറ്റ് വീതം വെപ്പാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നതെന്ന് പി സി ചാക്കോ അന്ന് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy