Pinarayi 2.0 : രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ബന്ധു ക്വോട്ടയും

രാഷ്ട്രീയത്തിൽ മക്കൾ വാഴ്ചയ്ക്കെതിരെയും സ്വജനപക്ഷപാതത്തെയും നഖശിഖാന്തം എതിർത്തിരുന്നു സിപിഎം ഇപ്പോൾ മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഏറ്റവും അടുത്ത ബന്ധുവിനെ രണ്ടാം പിണറായി സ‍ർ‌‍ക്കാരിന്റെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയാണ് വ്യത്യസ്തരായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 18, 2021, 08:01 PM IST
  • കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പതിവില്ലാത്ത ഒരു കാര്യമാണ് നേതൃത്വത്തിൽ കുടുംബങ്ങൾ ഇടപ്പെടുത്തുന്നതും ഉൾപ്പെടുത്തുന്നതും.
  • എന്നാൽ അതിനെല്ലാം വിപരീതമായിട്ടാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭയിൽ ബന്ധു സാന്നിധ്യം.
  • പുതുമുഖങ്ങളെ നിരത്തി പുതിയ മന്ത്രിസഭ രുപീകരിച്ചപ്പോൾ വലിയ ചർച്ചയായതിന് പിന്നാലെയാണ് മന്ത്രിസഭയിലെ ബന്ധു സാന്നിധ്യം.
  • പദവി വെച്ച് റിയാസ് സിപിഎമ്മിന്റെ യുവജന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ അധ്യക്ഷനെന്നും ആഞ ബിന്ദു തൃശൂർ ജില്ല കമ്മിറ്റി അംഗവും മുൻ മേയറും എന്നൊക്കെ പറയാം
Pinarayi 2.0 : രണ്ടാം പിണറായി  സർക്കാരിന്റെ മന്ത്രിസഭയിൽ ബന്ധു ക്വോട്ടയും

Thiruvananthapuram : ബന്ധുനിയമനവും (Nepotism) പിൻവാതിൽ നിയമനവും (Back Door Appointment)  ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ (Pinarayi Vijayan Government) കാലത്ത് വലിയ രീതിയിൽ ചർച്ചയായിരുന്നു. മന്ത്രിമാരുടെയും ഇടത് എംഎൽഎമാരുടെയും പാർട്ടി നേതാക്കളുടെയും ബന്ധുക്കളെ ഉറ്റവരെയും സർക്കാർ സ്ഥാപനങ്ങൾ നിയമനം നൽകിയിരുന്നത് കഴിഞ്ഞ് അഞ്ച് വർഷത്തിൽ പിണറായി സർക്കർ നേരിട്ടിരുന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്നായിരുന്നു.

എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പതിവില്ലാത്ത ഒരു കാര്യമാണ് നേതൃത്വത്തിൽ കുടുംബങ്ങൾ ഇടപ്പെടുത്തുന്നതും ഉൾപ്പെടുത്തുന്നതും. എന്നാൽ അതിനെല്ലാം വിപരീതമായിട്ടാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭയിൽ ബന്ധു സാന്നിധ്യം. പുതുമുഖങ്ങളെ നിരത്തി പുതിയ മന്ത്രിസഭ രുപീകരിച്ചപ്പോൾ വലിയ ചർച്ചയായതിന് പിന്നാലെയാണ് മന്ത്രിസഭയിലെ ബന്ധു സാന്നിധ്യം.

ALSO READ : ഉളിയെറിഞ്ഞ് പെരുന്തച്ചൻ; രണ്ടാം പിണറായി മന്ത്രിസഭയെ വിമർശിച്ച് PC George

രാഷ്ട്രീയത്തിൽ മക്കൾ വാഴ്ചയ്ക്കെതിരെയും സ്വജനപക്ഷപാതത്തെയും നഖശിഖാന്തം എതിർത്തിരുന്നു സിപിഎം ഇപ്പോൾ മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഏറ്റവും അടുത്ത ബന്ധുവിനെ രണ്ടാം പിണറായി സ‍ർ‌‍ക്കാരിന്റെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയാണ് വ്യത്യസ്തരായിരിക്കുന്നത്. ഇത് ഏറെ ചർച്ചയാക്കുന്നതാണ് മുഹമ്മദ് റിയാസിന്റെയും ആർ ബിന്ദുവിന്റെയും മന്ത്രിസഭ അംഗത്തമാണ്.

ALSO READ : Breaking: പാർട്ടി തീരുമാനം അംഗീകരിക്കുന്നു; രണ്ട് വരിയിൽ ഒതുക്കി KK Shailaja യുടെ പ്രതികരണം

പദവി വെച്ച് റിയാസ് സിപിഎമ്മിന്റെ യുവജന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ അധ്യക്ഷനെന്നും ആർ ബിന്ദു തൃശൂർ ജില്ല കമ്മിറ്റി അംഗവും മുൻ മേയറും എന്നൊക്കെ പറയാം. പക്ഷെ കമ്മ്യൂണിസ്റ്റ് എന്ന് പ്രസ്ഥാനം എപ്പോഴും വടക്കെ ഇന്ത്യൻ രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്ന ബന്ധു രാഷ്ട്രീയത്തിന് ഇവിടെ എൽഡിഎഫ് എങ്ങനെ പ്രതിരോധിക്കുമെന്ന് കാണേണ്ടിരിക്കുന്നു.

ALSO READ : ഞാനും മരുമകനും പിന്നെ ചിലരും- അങ്ങിനെയൊരു പിണറായി ട്രസ്റ്റുണ്ടാക്കുമോ സി.പി.എം?

തിരിഞ്ഞെടുപ്പിന് മുമ്പ് ഇതുപോലെ ഒരു പ്രശ്നം സിപിഎം നേരിട്ടിരുന്നു. മുൻ മന്ത്രി എ.കെ ബാലന്റെ ഭാര്യയെ തരൂരിൽ സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ചുണ്ടായ വിവാദം. അതോടൊപ്പം ബിന്ദുവിന്റെ സ്ഥാനാർഥിത്വത്തിലും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ആ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായ റിയാസും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ഭാര്യ ബിന്ദുവും തരണം ചെയ്തു. അവർ മാന്ത്രിമാരാകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News