Periya Twin Murder Case | പെരിയ ഇരട്ടക്കൊല കേസിൽ CPM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേരെ CBI അറസ്റ്റ് ചെയ്തു
സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, പ്രവർത്തകരായ സുരന്ദ്രൻ, ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്യുന്നത്.
കാസർകോട് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിൽ (Periya Twin Murder Case) സിബിഐയുടെ (CBI) ആദ്യ അറസ്റ്റ്. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 കമ്മ്യൂണിസ്റ്റ് പ്രവർത്തകരെയാണ് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യത്.
സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, പ്രവർത്തകരായ സുരന്ദ്രൻ, ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്യുന്നത്. കാസർകോട് ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്ത സിബിഐ ഉദ്യോഗസ്ഥർ പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
ALSO READ : Periya twin murder case: സർക്കാരിന് തിരിച്ചടി; കേസ് CBI അന്വേഷിക്കും
പെരിയ ഇരട്ട കൊലപാതക കേസിൽ അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്നുള്ള വിവരങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇവർ കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സിബിഐ ചോദ്യം ചെയ്യലിൽ തെളിയിച്ചതിനെ തുടർന്നാണ് കേന്ദ്ര ഏജൻസി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് റജി വർഗീസാണ്. സുരേന്ദ്രൻ കൊല്ലപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കങ്ങൾ പ്രതികൾക്ക് കൈമാറി. രാജുവും മറ്റ് പ്രതികളും ഗൂഢാലോചയുടെ ഭാഗമാണെന്ന് സിബിഐ തെളിയിച്ചു.
ALSO READ : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിൽ അന്വേഷണം വേണമെന്ന് VD Satheesan
ഈ 5 പേരും കൂടി ചേരുമ്പോൾ കേസിൽ ഇതുവരെ 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ ക്രൈം ബ്രാഞ്ച് മുൻ ഏരിയ സെക്രട്ടറി ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ ഡിവൈഎസ്പി അനന്ത കൃഷ്ണനും സംഘവുമാണ് പ്രതികളുടെ അറസറ്റ് രേഖപ്പെടുത്തിയത്.
ALSO READ : Kannur ജയിലിൽ സംഘർഷം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെഎം സുരേഷിന്റെ നില ഗുരുതരം
2019 ഫെബ്രുവരി 17നാണ് ശരത്തിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുന്നത്. സംസ്ഥാന ഭരിക്കുന്ന പാർട്ടി പ്രവർത്തകർ പ്രതികളായ കേസ് ആദ്യം അന്വേഷിച്ചത് ക്രൈം ബ്രാഞ്ചായിരുന്നു. തുടർന്ന് യുവാക്കളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ച് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...